കള്ളപ്പണം: സര്*ക്കാരിന് വീണ്ടും വിമര്*ശനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കള്ളപ്പണം: സര്*ക്കാരിന് വീണ്ടും വിമര്*ശനം

    ദില്ലി: വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്* മേല്* വ്യക്തമായി നിലപാട് സ്വീകരിയ്ക്കാനാവാതെ ഉഴലുന്ന കേന്ദ്ര സര്*ക്കാരിന് വീണ്ടും സൂപ്രീം കോടതിയുടെ രൂക്ഷ വിമര്*ശനം. കള്ളപ്പണം നിക്ഷേപിച്ചവര്*ക്കെതിരെ സര്*ക്കാര്* എന്തു നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.വരുമാനസോത്രസ്സ് കണ്ടെത്താനാവാത്ത കള്ളപ്പണത്തെ വെറും നികുതിവെട്ടിപ്പുമായി മാത്രമായി കണക്കാനാവില്ല. വിദേശബാങ്കുകളിലെ കള്ളപ്പണം ഏതെങ്കിലും ബിനാമികളുടെ പണമാണോയെന്നും ഇത്തരക്കാര്*ക്ക് എന്തൊക്കെ ഇടപാടുകള്* ആണ് ഉള്ളതെന്നും അന്വേഷിക്കണം. ആയുധക്കടത്ത് പോലെയുള്ള ഇടപാടുകളില്* ഇവര്* ഉള്*പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

    ആദായനികുതിയെക്കുറിച്ചല്ലാതെ മറ്റ് എന്തൊക്കെ അന്വേഷണമാണ് ഈ വിഷയത്തില്* കേന്ദ്രസര്*ക്കാര്* നടത്തിയതെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.കേസില്* കേന്ദ്രസര്*ക്കാരിനും റിസര്*വ് ബാങ്കിനും വിജിലന്*സ് കമ്മീഷണര്*ക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഫെബ്രുവരി മൂന്നിന് വീണ്ടും വാദം കേള്*ക്കും.

    കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്* വെളിപ്പെടുത്താന്* സര്*ക്കാരിനോട് നിര്*ദേശിക്കണമെന്നും ഇത്തരം പണം പിടിച്ചെടുത്ത് രാജ്യത്ത് നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ട് മുതിര്*ന്ന അഭിഭാഷകന്* രാം ജത്്മലാനിയാണ് കോടതിയെ സമീപിച്ചത്.

    രാജ്യത്ത് 22,80,000 കോടി രൂപ മുതല്* 63,84,000 കോടി രൂപ വരെ കള്ളപ്പണമുണ്*ടെന്നാണ് സൂചനയെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്*ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്* ഇക്കാര്യത്തില്* ആധികാരിക കണക്ക് കൈയിലില്ലെന്നും കള്ളപ്പണക്കാരുടെ പേരുകള്* വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.





    Powered By WizardRSS
Working...
X