പ്രിയങ്കയും കത്രീനയും കുടുങ്ങും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രിയങ്കയും കത്രീനയും കുടുങ്ങും

    ബോളിവുഡ് ഹോട്ട് ഗേള്*സ് കത്രീനയുടെയും പ്രിയങ്കയുടെയും സ്വത്ത് വിവരങ്ങള്* പുറത്തുവരുന്നു. പണമായും വസ്തുവകകളായും മറ്റും കോടികളുടെ സമ്പാദ്യമാണ് രണ്ട് നടിമാരും പേരിലുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ വസതികളില്* ആദായനികുതി വകുപ്പ് നടത്തിയ മിന്നല്* റെയ്ഡ് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. മുംബൈ നഗരത്തില്* മാത്രം പ്രിയങ്കയ്ക്ക് ഒമ്പതോളം ആഡംബര ഫഌറ്റുകളുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. യാരി രോഡിലുള്ള രാജ് ക്ലാസിക് ബില്*ഡിങിലെ ആറാം നിലയിലുള്ള അഞ്ച് ഫഌറ്റുകളാണ് പ്രിയങ്കയുടെ പേരിലുള്ളത്. ഈ അഞ്ച് ഫഌറ്റുകളും കൂടി ഒറ്റ അപ്പാര്*ട്ട്്*മെന്റാക്കി മാറ്റിയിരിക്കുകയാണ് നടി. രണ്ട് ഫഌറ്റുകള്* ചേര്*ത്തുള്ള അപ്പാര്*ട്ട്*മെന്റുകള്* രണ്ടെണ്ണം കൂടി നടിയുടെ പേരിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതില്* ചില ഫഌറ്റുകള്* പ്രിയങ്ക ഈയിടെ വാടകയ്ക്ക് കൊടുത്തിരുന്നു.

    കഴിഞ്ഞ വര്*ഷങ്ങളില്* കത്രീന കെയ്ഫും കോടികളുടെ ഇടപാടുകള്* നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ലണ്ടനില്* താമസിയ്ക്കുന്ന മാതാപിതാക്കള്*ക്ക് കോടികളാണ് നടി കൈമാറിയിരിക്കുന്നത്. ഇതിന്റെ കണക്കെടുക്കുന്ന തിരക്കിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്*.

    കണക്കില്*പ്പെടാത്ത ആറ് കോടി രൂപയുടെ ആഭരണങ്ങളും മറ്റ് സ്വത്ത് വകകളും കത്രീന കൈവശം വെച്ചിരുന്നതായി സൂചനകളുണ്ട്. സ്റ്റേജ് ഷോകളിലും ചടങ്ങുകളില്* അതിഥിയായും വാരിക്കൂട്ടിയ പണത്തിന്റെ കണക്കും അധികൃതര്* അന്വേഷിക്കുന്നുണ്ട്.

    അതേ സമയം ബോളിവുഡിലെ മാത്രമല്ല തമിഴിലെ ചില ഐറ്റം ഗേള്*സിന്റെ സ്വത്തിനെപ്പറ്റിയും ഐടി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരുടെ വീടുകളില്* റെയ്ഡ് നടത്തിയെങ്കിലും ഈ നടിമാരുടെ പേര് വെളിപ്പെടുത്താന്* അധികൃതര്* തയാറായിട്ടില്ല.





    Powered By WizardRSS
Working...
X