ബാംഗ്ലൂര്* മെട്രോ യാത്ര കീശയിലൊതുങ്ങും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാംഗ്ലൂര്* മെട്രോ യാത്ര കീശയിലൊതുങ്ങും

    ബാംഗ്ലൂര്*: ബാംഗ്ലൂര്* മെട്രോറെയിലിന്റെ ടിക്കറ്റ് നിരക്കുകള്* പ്രഖ്യാപിച്ചു. കീശയിലൊതുങ്ങുന്നതാണ് മെട്രോ യാത്രയെന്നത് പദ്ധതി പൂര്*ത്തിയാവാന്* കാത്തിരിക്കുന്നവര്*ക്ക് ആനന്ദമേകും. പത്തുരൂപമുതല്* 15രൂപവരെയുള്ള വിവിധ നിരക്കുകളിലാണ് മെട്രോയുടെ ടിക്കറ്റ്. ശനിയാഴ്ചയാണ് ടിക്കറ്റ് നിരക്കുകള്* പ്രഖ്യാപിച്ചത്. ബയപ്പനഹള്ളി മുതല്* എം.ജി. റോഡ് വരെയുള്ള ആദ്യറീച്ചില്* ഏപ്രിലില്* കമേഴ്*സ്യല്* ഓട്ടം തുടങ്ങാനിരിക്കെയാണ് മെട്രോ അധികൃതര്* ിക്കറ്റ് നിരക്കുകള്* സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്.

    ആദ്യറീച്ചിലെ റൂട്ടില്* ബയപ്പനഹള്ളി മുതല്* സ്വാമി വിവേകാനന്ദ റോഡ് വരെ പത്തുരൂപ, ഇന്ദിരാനഗര്* വരെ 12, ട്രിനിറ്റി സര്*ക്കിള്* വരെ 14 അനില്*കുംബ്ലെ സര്*ക്കിള്* വരെ 15 എന്നിങ്ങനെയാണ് നിരക്കുകള്*.

    വണ്ടികള്* ഓടിത്തുടങ്ങുന്നതിന് മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്* വ്യക്തത ഉണ്ടാകുമെന്ന് അധികൃതര്* പറഞ്ഞു. അതേസമയം ഫിബ്രവരി മുതല്* ദിവസവും മെട്രോ ട്രയല്*ഓട്ടം നടത്തും.

    അതേസമയം സ്*റ്റേഷനുകളുടെയുംമറ്റും ജോലികള്* തുടരുകയാണ്. ഏപ്രിലില്* കമേഴ്*സ്യല്* ഓട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം.







    Powered By WizardRSS
Working...
X