സ്വഭാവദൂഷ്യം: ഉദ്യോഗസ്ഥര്*ക്ക് മുന്നറിയിപ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വഭാവദൂഷ്യം: ഉദ്യോഗസ്ഥര്*ക്ക് മുന്നറിയിപ്പ്

    ദില്ലി: വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്* പെരുമാറ്റദൂഷ്യം വച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി നിരുപമറാവു. എല്ലാ വിദേശകാര്യമന്ത്രാലയങ്ങളിലേയ്ക്കം അയച്ച കത്തിലാണ് നിരുപമ ഉദ്യോഗസ്ഥര്*ക്ക് സ്വഭാവദൂഷ്യത്തിന്റെ കാര്യത്തില്* മുന്നറിയിപ്പ് നല്*കിയിരുന്നത്. രണ്ട് വിദേശമന്ത്രാലയം ഉദ്യോഗസ്ഥരെ മോശം പെരുമാറ്റത്തിന്റെ പേരില്* വിദേശങ്ങളില്* നിന്നും തിരിച്ചുവിളിച്ച സാഹചര്യത്തിലാണ് ഇത്.

    വീടുകളില്* സ്ത്രീകള്*ക്കെതിരായ പീഡനമോ, മറ്റ് ലൈംഗിക സ്വഭാവദൂഷ്യമോ റിപ്പോര്*ട്ട് ചെയ്യപ്പെട്ടാല്* ഉദ്യോഗസ്ഥരെ ഉടന്* തിരിച്ചുവിളിക്കുമെന്നും കത്തില്* വ്യക്തമാക്കുന്നു.

    ലണ്ടന്* ഇന്ത്യന്* ഹൈക്കമ്മിഷനിലെ അനില്* വര്*മ്മ, യു എന്* ഇന്ത്യന്* മിഷനിലെ ഉദ്യോഗസ്ഥന്* അലോക് രഞ്ജന്* ഝാ എന്നിവരാണ് സ്ത്രീപീഡനത്തിന്റെ പേരില്* നടപടിക്കു വിധേയരായത്.ഭാര്യയെ വീട്ടില്* മര്*ദ്ദിച്ചതാണ് അനില്* വര്*മ്മയ്ക്ക് വിനയായത്. അതേസമയം ന്യൂയോര്*ക്കിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്* സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിനാണ് അലോക് രഞ്ജന്* ഝായ്*ക്കെതിരെ നടപടിയുണ്ടായത്.






    Powered By WizardRSS
Working...
X