സ്വര്*ണവില വീണ്ടും 15000ത്തിന് മുകളില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വര്*ണവില വീണ്ടും 15000ത്തിന് മുകളില്*

    കൊച്ചി: സ്വര്*ണ വില വീണ്ടും 15000ത്തിന് മുകളിലെത്തി. പവന് 80 രൂപയാണ് തിങ്കളാഴ്ച വര്*ധിച്ചത്. പവന് 15040 രൂപയാണ് സ്വര്*ണത്തിന്റെ തിങ്കളാഴ്ചത്തെ വില.

    ഈജിപ്ത്തില്* കലാപം തുടരുന്നത് നിക്ഷേപകരിലുണ്ടാക്കിയ ആശങ്കയാണ് സ്വര്*ണത്തിന് വില ഉയര്*ത്തിയത്.

    ഇതിനിടെ ഈജിപ്തില്* കലാപത്തിന്റെ പശ്ചാത്തലത്തില്* തുടര്*ച്ചയായ രണ്ടാം ദിവസവും ക്രൂഡ് ഓയില്* വില ഉയര്*ന്നു.

    കലാപത്തെ തുടര്*ന്ന് സ്യൂയസ് കനാലിലൂടെ എണ്ണ കൊണ്ട് പോകുന്നതിന് തടസം നേരിട്ടേക്കുമെന്ന് ആശങ്കയാണ് ക്രൂഡ് ഓയിലിന് വില ഉയര്*ത്തിയത്.

    മാര്*ച്ച് കരാര്* അനുസരിച്ചുള്ള ക്രൂഡ് വില ബാരലിന് 1.53 ഡോളര്* ഉയര്*ന്ന് 89.82 ഡോളറിലെത്തിയിരിക്കുകയാണ്.

    സ്യൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം നിരന്തരം തടസ്സപ്പെട്ടാല്* രാജ്യാന്തരവിപണിയില്* ഏണ്ണയുടെ ലഭ്യത കുറയും.





    Powered By WizardRSS
Working...
X