റജീനയുടെ മൊഴിമാറ്റം: റൗഫിനെ ചോദ്യം ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റജീനയുടെ മൊഴിമാറ്റം: റൗഫിനെ ചോദ്യം ചെയ്തു

    കോഴിക്കോട്: ഐസ്*ക്രീം പാര്*ലര്* കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങള്* ഉന്നയിച്ച ഭാര്യാസഹോദരന്* റൗഫിനെ പോലീസ് ചോദ്യം ചെയ്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്* പി. വിജയന്റെ നേതൃത്വത്തിലുള്ള എട്ടംഘ സംഘമാണ് ചോദ്യം ചെയ്തത്.. കോഴിക്കോട് പോലീസ് ക്ലബ്ബില്* രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്* മൂന്നു വരെ നീണ്ടു.ഇരകളുടെ മൊഴിമാറ്റാനുളള നീക്കങ്ങള്*, നിയമോപദേശം നല്*കിയ വ്യക്തികള്*, വെളിപ്പെടുത്തലിനുളള കാരണങ്ങള്* എന്നിവ സംബന്ധിച്ച വിശദീകരണം പോലീസ് തേടിയതായി അറിയുന്നു. റൗഫ് നിര്*ണായക വിവരങ്ങള്* പൊലീസിന് ലഭിച്ചതായാണ് സൂചന. കുഞ്ഞാലിക്കുട്ടിയുടെ നിര്*ദ്ദേശ പ്രകാരമാണ് താന്* ഇരകളുടെ മൊഴി മാറ്റാന്* ശ്രമിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

    കുഞ്ഞാലിക്കുട്ടി പണം നല്*കി കേസിലെ സാക്ഷികളുടെ മൊഴിമാറ്റിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ റൗഫ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്*ന്ന് കോഴിക്കോട് ടൗണ്* പോലീസ് റൗഫിനും കുഞ്ഞാലിക്കുട്ടിക്കും എതിരേ കേസ് രജിസ്റ്റര്* ചെയ്തിരുന്നു.





    Powered By WizardRSS
Working...
X