ആള്*ട്ടൊയ്ക്ക് പ്രതിയോഗിയുമായി ജിഎം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആള്*ട്ടൊയ്ക്ക് പ്രതിയോഗിയുമായി ജിഎം

    ദില്ലി: ജനറല്* മോട്ടോഴ്സ് ചൈനീസ് കമ്പനിയുമായി ചേര്*ന്ന് ചെറിയ കാര്* ഇറക്കാന്* പദ്ധതി ഇടുന്നു. ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്*ഡസ്ട്രി കോര്*പ്പറേഷനുമായി ചേര്*ന്നാണ് പുതിയ കാര്* ഇറക്കുന്നത്. മാരുതി സുസുക്കിയുടെ ആള്*ട്ടൊ കാറിനായിരിയ്ക്കും ജിഎമ്മിന്റെ പുതിയ കാര്* കൊണ്ട് വിപണിയില്* സമ്മര്*ദ്ദം ഉണ്ടാവുക. പ്രതിമാസം മാരുതി ആള്*ട്ടൊ 30,000 കാറാണ് വില്*ക്കുന്നത്. ജിഎമ്മിന്റെ അന്തര്*ദേശീയ ഓപ്പറേഷന്*സ് പ്രസിഡണ്ട് ടിം ലീ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വികസിയ്ക്കുന്ന ഇന്ത്യന്* വാഹന വിപണിയില്* തങ്ങളുടെ സ്വാധീനം കൂട്ടാനുള്ള ശ്രമത്തിലാണ് ജിഎം. ആള്*ട്ടൊയ്ക്ക് സമാനമായ ഒരു കാര്* ജിഎമ്മിന് ഇല്ലെന്ന കണ്ടെത്തലാണ് പുതിയ തീരുമാനത്തിന് കാരണം.

    സ്പാര്*ക്കിനേക്കാളും കുറഞ്ഞ വിലയ്ക്കായിരിയ്ക്കും ചെറിയ കാര്* വിപണിയില്* എത്തിയ്ക്കുക. ജി എമ്മിന്റെ ഇപ്പോഴുള്ള ഏറ്റവും ചെറിയ കാര്* സ്പാര്*ക്ക് ആണ്. ചെറിയ കാര്* വിപണിയിലെത്തിയ്ക്കാന്* പദ്ധതിയിടുന്ന ഹോണ്ട, ഹുണ്ടായ്, ടാറ്റ തുടങ്ങിയ കമ്പനികളുടെ നിരയിലേയ്ക്ക് എത്താനാണ് ജിഎം ഇപ്പോള്* ശ്രമിയ്ക്കുന്നത്.

    ഇന്ത്യയില്* കഴിഞ്ഞ 14 വര്*ഷമായി പ്രവര്*ത്തിയ്ക്കുന്നുണ്ടെങ്കിലും ജിഎമ്മിന് കാര്യമായ വിപണി പിടിച്ചടക്കാന്* കഴി*ഞ്ഞിട്ടില്ല. ഇപ്പോള്* കാര്* വിപണിയുടെ 4.6 ശതമാനം മാത്രമാണ് ജിഎമ്മിന് ഉള്ളത്.





    Powered By WizardRSS
Working...
X