ഷൊര്*ണൂര്*: ഒറ്റപ്പാലംഷൊര്*ണൂര്* റയില്‍*വേ സ്*റ്റേഷനുകള്‍*ക്കിടയിലെ കവളപ്പാറയ്ക്ക് സമീപം ത്രാങ്ങാലിയില്‍* പടക്ക ശാല കത്തിയുണ്ടായ അപകടത്തില്‍* മരിച്ചവരുടെ എണ്ണം പത്തായി. അഞ്ചു പേര്*ക്ക് സാരമായി പരുക്കേറ്റു. അപകടസ്ഥലത്ത് തിരച്ചില്‍* തുടരുകയാണ്. കാണാതായ രണ്ട് പേര്*ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. സ്*ഫോടനം നടക്കുമ്പോള്‍* സമീപത്തുകൂടെ കടന്നുപോകുകയായിരുന്ന മംഗലാപുരം-കോയമ്പത്തൂര്‍* പാസഞ്ചര്‍* തീവണ്ടിയിലെ യാത്രക്കാരിലൊരാള്‍* ട്രാക്കിലേക്കുവീണ് സാരമായി പരിക്കേറ്റു. രണ്ട് യാത്രക്കാരെ പേരെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍*ന്നു പാലക്കാട് റയില്‍*വേ ആശുപത്രിയില്‍* പ്രവേശിപ്പിച്ചു.പത്തു പേരുടെ മൃതദേഹങ്ങള്‍* തൃശൂര്‍* മെഡിക്കല്‍* കോളജില്‍* ഉണ്ട്. മൃതദേഹങ്ങള്‍* എല്ലാം പുരുഷന്മാരുടേതാണ്. പടക്ക നിര്*മാണ ശാലയിലെ തൊഴിലാളികളായ കാവശ്ശേരി പാലത്തൊടിവീട്ടില്‍* മണി (52), കൂനത്തറ വിഷ്ണുനിവാസില്‍* വേലന്‍* ചെട്ടിയാരുടെ മകന്* ശശിധരന്* (33), കുളപ്പുള്ളി തട്ടാന്‍*തൊടി അപ്പു എന്ന പ്രഭാകരന്* (45), വേപ്പിലശ്ശേരി ഉണ്ണി എന്ന കള്ളുമണി, കാവശ്ശേരിസ്വദേശി ജയന്*, കാവശ്ശേരി കഴനി തെക്കുമുറി ചെറമടക്കളം രക്കന്റെ മകന്* ചാമി (55), കഴനി തെക്കുംമുറി പടിഞ്ഞാറെകോളനി പുത്തന്‍*തൊടി വീട്ടില്‍* രാജന്* (മൊട്ട 45), മായന്നൂര്‍* ദീപ്തികോളനിയില്* ഓമന (കുഞ്ഞുക്കുട്ടന്*), കിഴക്കേതില്‍* കുട്ടന്* (ആറുമുഖന്‍*), സുന്ദരന്‍* എന്നിവരാണ് മരിച്ചത്. പോസ്റ്റമോര്*ട്ടം നടപടികള്‍* തൃശൂര്‍* മെഡിക്കല്‍* കോളെജില്‍* ആരംഭിച്ചിട്ടുണ്ട്.
ട്രെയിനില്‍*നിന്നുവീണ ഖൊരക്പൂര്‍* സ്വദേശിജനാര്*ദനന്*, പടക്കശാല ഉടമ കുഞ്ഞിക്കണ്ണന്* എന്നിവര്‍* തൃശ്ശൂര്‍* മെഡിക്കല്‍* കോളേജില്‍* ചികിത്സയിലാണ്.
സ്*ഫോടനത്തിന്റെ ആഘാതം മൂന്നു കിലോമീറ്റര്‍* ചുറ്റളവില്‍* ബാധിച്ചു. ട്രെയിനിന്റെ ജനാലച്ചില്ലുകള്‍* തകര്*ന്നു. ഏതാനും കോച്ചുകളിലെ ബാത്ത് റൂമുകള്‍*ക്കും കേടുപാടുകള്‍* സംഭവിച്ചു. ആഘാതം ബാധിച്ച പ്രദേശങ്ങളിലെ വീടുകള്‍*ക്കും വ്യാപാര സ്ഥാപനങ്ങള്‍*ക്കും കേടുപാടുകള്‍* ഉണ്ടായി.
ചൊവ്വാഴ്ച അഞ്ചു സ്ത്രീകളടക്കം 22 പേരാണു പണിക്കെത്തിയിരുന്നത്. സ്*ഫോടനത്തിന് അല്‍*പ്പം മുന്‍*പ് 11 പേര്* സമീപത്തെ ഭാരതപ്പുഴയില്‍* കുളിക്കാന്‍* പോയതാണു മരണ സംഖ്യ കുറയാന്‍* കാരണം.
റയില്‍*വേ ട്രാക്കില്‍* നിന്നു 150 മീറ്ററോളം അകലെയുളള ഭാരതപ്പുഴ വരെ വിജനമായ പ്രദേശമാണ്. ഈഭാഗത്തേയ്ക്കു ശരിയായ വഴി പോലുമില്ല. അപകടത്തില്‍*പ്പെട്ടവരെ ട്രാക്ക് മുറിച്ചു കടന്ന് 100 മീറ്റര്‍* അകലെയുളള റോഡില്‍* എത്തിച്ചാണ് ആശുപത്രികളിലേയ്ക്കു കൊണ്ടു പോയത്.
നടത്തിപ്പുകാരനായ കുഞ്ഞിക്കണ്ണന്റെ ലൈസന്*സ് 2008ല്‍* റദ്ദാക്കപ്പെട്ടതാണ്. അതിനു മുന്‍*പ് ഷൊര്*ണൂരിലുണ്ടായ ഒരപകടത്തെ തുടര്‍*ന്നാണു ലൈസന്*സ് റദ്ദാക്കിയത്. തുടര്‍*ന്നു ലൈസന്*സ് പുതുക്കാന്‍* ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുവദിച്ചില്ല. ഭാരതപ്പുഴയോരത്ത് റയില്‍*പാതയോടു ചേര്*ന്ന് അനധികൃതമായി വെടിമരുന്നുശാല പ്രവര്*ത്തിച്ചത് അധികൃതര്‍* അറിയാതിരുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.
ഷൊറണൂര്‍* സ്*ഫോടനത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്*ട്ട് നല്*കാന്‍* മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പാലക്കാട് ജില്ലാ കളക്ടര്‍*ക്ക് നിര്*ദേശം നല്*കിയിട്ടുണ്ട്. സ്*ഫോടനത്തെക്കുറിച്ച് ഉത്തരമേഖലാ എഡിജിപി മഹേഷ്*കുമാര്‍* സിംഗ്ല അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* ദില്ലിയില്‍* പറഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍*ക്കായി തിരുവനന്തപുരത്തു നിന്നുള്ള ഫോറന്*സിക് സംഘം ഉച്ചയോടെ സ്ഥലത്തെത്തും.
Powered By WizardRSS