പിണറായി കുഞ്ഞാലിക്കുട്ടി?? ?െ രക്ഷിച്ചു: കുഞ്ഞനന്തന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിണറായി കുഞ്ഞാലിക്കുട്ടി?? ?െ രക്ഷിച്ചു: കുഞ്ഞനന്തന്*

    കണ്ണൂര്*: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭ കേസില്* കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താനായി പിശശിയെ നിയോഗിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്* ബര്*ലിന്* കുഞ്ഞനന്തന്* നായര്*. ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തിലാണ് കുഞ്ഞനന്തന്*നായര്* പിണറായിയ്*ക്കെതിരെ തിരഞ്ഞത്.

    കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താനുള്ള ദൗത്യം പിണറായി ഏല്*പിച്ചത് പി. ശശിയെയാണ്. അതിനാലാണ് പിണറായി ഇപ്പോള്* ശശിയെ രക്ഷിക്കാന്* വെപ്രാളം കാട്ടുന്നത്- ബര്*ലിന്* കുഞ്ഞനന്തന്* നായര്* പറഞ്ഞു.

    1996ല്* നടന്ന പാര്*ട്ടി സെക്രട്ടേറിയറ്റില്* ഇ.കെ. നായനാര്*, വി.എസ്. അച്യുതാനന്ദന്*, പിണറായി വിജയന്*, അന്നത്തെ പാര്*ട്ടി സെക്രട്ടറി ചടയന്* ഗോവിന്ദന്* തുടങ്ങിയവര്* പങ്കെടുത്തിരുന്നു. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കി കുറ്റപത്രം നല്*കാനായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. ഇതിനിടെ കുഞ്ഞാലിക്കുട്ടി പിണറായിയുമായി ബന്ധപ്പെട്ടു.

    സിപിഎമ്മിന് തുടര്*ച്ചയായി ഭരണം പിടിക്കണമെങ്കില്* മുസ്*ലിംലീഗിനെ യുഡിഎഫില്*നിന്ന് അടര്*ത്തിയെടുക്കണമെന്നും ഐസ്*ക്രീം കേസില്* കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചാല്* ഇത് സാധിക്കുമെന്നും പിണറായി വാദിച്ചു.

    ഇതിനായി പാലോളി മുഹമ്മദ് കുട്ടി, ടി. ശിവദാസ മേനോന്* എന്നിവരെ ചുമതലപ്പെടുത്തി. ചര്*ച്ചകളും നടന്നു. ഇതിന്റെ ഭാഗമായാണ് 2001ലെ തെരഞ്ഞെടുപ്പില്* സിപിഎം അടവുനയം നടപ്പാക്കിയത്. ഒപ്പം കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്* പി. ശശിയെ നിയോഗിക്കുകയും ചെയ്തു- അദ്ദേഹം വെളിപ്പെടുത്തി.

    കുഞ്ഞാലിക്കുട്ടി ശശിയോടൊപ്പം കല്യാശ്ശേരിയിലെ വീട്ടിലെത്തി നായനാരുടെ കാലുപിടിച്ചാണ് കേസ് ഒതുക്കിയത്. പിന്നീട് പിണറായി തെറ്റ് സമ്മതിച്ചു. കുഞ്ഞാലിക്കുട്ടി യുഡിഎഫിന് ബാധ്യതയായതുപോലെ പി. ശശി ഇന്ന് എല്*ഡിഎഫിന് ബാധ്യതയായിരിക്കുകയാണ്.

    കാളകൂടം പോലെയാണ് ശശി ഇന്ന് പാര്*ട്ടിക്ക്. തുപ്പാനും വയ്യ, ഇറക്കാനും വയ്യ. തുപ്പിയാല്* പിണറായിക്ക് ക്ഷീണമാകും, ഇറക്കിയാല്* പാര്*ട്ടിക്കും. ഇനി കാത്തിരുന്ന് കാണാം-കുഞ്ഞനന്തന്* നായര്* പറഞ്ഞു.





    Powered By WizardRSS
Working...
X