ദുര്*മന്ത്രവാദം: ജീവന് ഭീഷണിയെന്ന് യെഡിയൂരപ്പ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദുര്*മന്ത്രവാദം: ജീവന് ഭീഷണിയെന്ന് യെഡിയൂരപ്പ

    മൈസൂര്*: തന്നെ കൊല്ലാനായി ചിലര്* ദുര്*മന്ത്രവാദം നടത്തുന്നുണ്ടെന്നും അക്കാര്യം തന്റെ ശ്രദ്ധയില്*പ്പെട്ടിട്ടുണ്ടെന്നും കര്*ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ.മൈസൂര്* ജില്ലയിലെ നഞ്ചന്*കോട് താലൂക്കിലുള്ള സുത്തൂര്* മഠത്തില്* നടന്ന ഒരു ചടങ്ങില്* സംസാരിക്കവെയാണ് യദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

    കഴിഞ്ഞ അമ്പത് വര്*ഷക്കാലം കര്*ണാടകം ഭരിച്ച കോണ്*ഗ്രസിനോ ജനതാപാര്*ട്ടിക്കോ ചെയ്യാന്* സാധിക്കാത്ത കാര്യങ്ങളാണ് ബിജെപി സര്*ക്കാര്* കഴിഞ്ഞ മുപ്പത് മാസക്കാലം കൊണ്ട് നേടിയെടുത്തിരിക്കുന്നതെന്ന് യെഡിയൂരപ്പ അവകാശപ്പെട്ടു.

    ഇതില്* അസൂയ പൂണ്ട ചിലര്* ഞാന്* മോശക്കാരനാണെന്ന് ചിത്രീകരിക്കാന്* ധര്*ണകള്*, പ്രതിഷേധ പ്രകടങ്ങള്*, നിരാഹാര സമരം തുടങ്ങി എന്തൊക്കെയോ നടത്തി.എന്തുചെയ്തിട്ടും എന്റെ ജനസമ്മതി കുറയാത്തത് കണ്ടപ്പോള്* ഇപ്പോള്* ഇവരെല്ലാവരും കൂടി ദുര്*മന്ത്രവാദത്തെ ആശ്രയിച്ചിരിക്കുകയാണ്.

    ദുഷ്ടശക്തികളെയും കുട്ടിച്ചാത്തന്മാരെയും വരുതിയില്* വച്ചിരിക്കുന്ന ദുര്*മന്ത്രവാദികള്*ക്ക് പൈസ കൊടുത്ത് എന്നെ കൊല്ലാനുള്ള ശ്രമത്തിലാണ് ഇപ്പോള്* പ്രതിപക്ഷ പാര്*ട്ടികള്*.

    വീട്ടില്* നിന്ന് നിയമസഭയിലേക്ക് പോകാന്* ഭയപ്പെടേണ്ട അവസ്ഥയാണ്. ഞാന്* വീട്ടില്* നിന്ന് പുറത്തിറങ്ങിയാല്* വീട്ടില്* തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ദുര്*മന്ത്രവാദികള്* വഴിയിലെല്ലാം എന്തൊക്കെയാണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ആര്*ക്കും അറിയില്ല- അദ്ദേഹം ആരോപിച്ചു.

    എന്നെ എങ്ങിനെയെങ്കിലും ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ ഉന്നം. എന്റെ ജീവന് യാതൊരു തരത്തിലുള്ള സുരക്ഷയും ഇപ്പോഴില്ല. പ്രതിപക്ഷ പാര്*ട്ടികളോടൊപ്പം ഗവര്*ണറും ഇപ്പോള്* കൂടിയിരിക്കുകയാണ്.

    എനിക്ക് ഈശ്വരാനുഗ്രഹമുള്ളതിനാല്* ദുര്*മന്ത്രവാദികള്*ക്ക് ഒന്നും ചെയ്യാന്* സാധിക്കില്ല. ഇനിയുള്ള രണ്ടരവര്*ഷക്കാലവും ഞാന്* കര്*ണാടക ഭരിയ്ക്കും- മുഖ്യമന്ത്രി പറഞ്ഞു.





    Powered By WizardRSS
Working...
X