നടന്* സൂര്യയ്ക്ക് ഒരു ഗ്ലാമറസ് ആരാധിക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നടന്* സൂര്യയ്ക്ക് ഒരു ഗ്ലാമറസ് ആരാധിക

    നമ്മുടെ നടന്മാരും നടിമാരുമെല്ലാം സഹപ്രവര്*ത്തകരില്* ആരുടെയെങ്കിലുമൊക്കെ കടുത്ത ആരാധകരായിരിക്കും. ചിലര്* ഇമേജ് പോയെങ്കിലോ എന്നു പേടിച്ച് ഇക്കാര്യം പുറത്തുപറയില്ല. ചില താരങ്ങളാകട്ടെ ഒന്നും നോക്കാതെ മറ്റുതാരങ്ങളോട് തങ്ങള്*ക്കുള്ള ആരാധന വിളിച്ചുപറയുകയും ചെയ്യും. ഇത്തരത്തിലൊരാളാണ് തെന്നിന്ത്യയുടെ ഗ്ലാമര്* താരം നമിത. പറയാനുള്ളതെന്തും നമിത പരസ്യമായിപ്പറയും ഇഷ്ടമാണെങ്കിലും അനിഷ്ടമാണെങ്കിലുമെല്ലാം അങ്ങനെതന്നെ. ഇപ്പോഴിതാ തനിയ്*ക്കൊരു താരത്തോടുള്ള ആരാധന നമിത വെളിപ്പെടുത്തിയിരിക്കുന്നു. ആരാണ് നമിത ആരാധിക്കുന്ന ആ താരമെന്നല്ലേ തമിഴ്*നടന്* സൂര്യ.

    സൂര്യയെ പുകഴ്ത്താന്* നമിതയ്ക്ക എന്തൊരു ഉത്സാഹമാണെന്നോ. സൂര്യ അദ്ദേഹത്തിന്റെ ആരോഗ്യവും സൗന്ദര്യവും വേണ്ടതുപോലെ കാത്തുസൂക്ഷിക്കുന്നവനാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്* അദ്ദേഹത്തേക്കാള്* പൊക്കക്കൂടുതലായതിനാല്* അതിന് കഴിഞ്ഞില്ല- നമിത പറയുന്നു.

    ഇപ്പോള്* അഭിനയത്തെ സീരിയസായി സമീപിക്കാനായി അമിതഭാരമെല്ലാം കുറച്ചെത്തിയിരിക്കുകയാണ് നമിത. ഈ രണ്ടാമൂഴത്തില്* സൂര്യയ്*ക്കൊപ്പം ഒരു നായിക റോള്* കിട്ടിയാല്* കാര്യമായില്ലേ എന്നു കരുതിയിയായിരിക്കും നമിത ഇങ്ങനെ സൂര്യയെ പൊക്കുന്നതെന്നാണ് കോളിവുഡില്* ചിലര്* പറയുന്നത്.

    എന്നാല്* ഇതൊക്കെ വെറും ഗോസിപ്പ് ആണെന്നും ആരോഗ്യപരമായ കാര്യങ്ങളില്* കൂടുതല്* ശ്രദ്ധകൊടുക്കുന്നതുകൊണ്ടുകൂടിയാണ് താന്* ആരോഗ്യം സൂക്ഷിക്കുന്ന സൂര്യയെ ഇഷ്ടാപ്പെടാന്* കാരണമെന്ന് താരം ഇത്തരക്കര്*ക്ക് മറുപടി കൊടുക്കുന്നു.

    ആരോഗ്യപരിക്ഷയ്ക്കായി രുചുത ദിവാകറിന്റെ ശിക്ഷണമാണ് നമിത സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം എട്ടുകിലോയാണ് ഈ ഗ്ലാമര്* താരം കുറച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണയുടെ അന്*പതാമത് സംവിധാന സംരംഭമായ ഇളൈങ്കനാണ് നമിതയുടെ പുതിയ ചിത്രം. ലൈഞ്ജര്* എം. കരുണാനിധിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.

    റഷ്യന്* നോവലിസ്റ്റ് മാക്*സിം ഗോര്*ക്കിയുടെ 'ദി മദറി'നെ അടിസ്ഥാനമാക്കിയാണ് കഥ ഒരുക്കിയത്. എസ്. മാര്*ട്ടിനാണ് ചിത്രം നിര്*മ്മിച്ചത്. പാ വിജയ്, രമ്യാനമ്പീശന്*, മീരാജാസ്മിന്*, ഖുശ്ബു എന്നിവരാണ് മറ്റ് താരങ്ങള്*.





    Powered By WizardRSS
Working...
X