ഇന്ത്യാവിഷന്* ഏറ്റെടുക്കാന്* തയാര്* കെഎംസിസി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യാവിഷന്* ഏറ്റെടുക്കാന്* തയാര്* കെഎംസിസി

    കോഴിക്കോട്: കെഎം മുനീറിനെ ചെയര്*മാനായി തുടരാന്* അനുവദിച്ച് ഇന്ത്യാവിഷന്* ചാനല്* ഏറ്റെടുക്കാന്* തയാറാണെന്ന് മുസ്ലീ ലീഗിന്റെ ഗള്*ഫിലെ പോഷക സംഘടനയായ കെഎംസിസിയുടെ നേതാക്കള്* അറിയിച്ചു. ലീഗ് സംസ്ഥാന ജനറല്* സെക്രട്ടറി പികെ.കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്*ത്തകളാണ് കെഎംസിസിയെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്. അപവാദപ്രചരണങ്ങള്* തുടരുന്ന സാഹചര്യത്തില്* ഇന്ത്യാവിഷന്* ചാനലിന്റെ എഡിറ്റോറിയല്* ബോര്*ഡില്* കാതലായ മാറ്റങ്ങള്* വരുത്താന്* ഡയറക്ടര്* ബോര്*ഡിനോടാവശ്യപ്പെടുമെന്ന് ഓഹരി ഉടമകളായ വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി. പ്രതിനിധികളുടെ യോഗത്തില്* തീരുമാനമായി.

    കോഴിക്കോട് മുസ്ലിംലീഗ് ആസ്ഥാന മന്ദിരമായ ലീഗ്ഹൗസില്* ചേര്*ന്ന യോഗത്തില്* തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നംഗസമിതിയുടെ നേതൃത്വത്തില്* കേരളത്തിലും ഗള്*ഫ് നാടുകളിലും ഇന്ത്യാവിഷന്* ചാനലിന്റെ ഓഹരി ഉടമകളുടെ അടിയന്തര യോഗം വിളിച്ചു ചേര്*ക്കാനും തീരുമാനിച്ചു.

    ഇപ്പോഴത്തെ നിലയില്* എഡിറ്റോറിയല്* ബോര്*ഡ് തീരുമാനത്തില്* ഇടപെടാന്* കഴിയില്ലെന്നാണ് മുനീര്* നേരത്തെ പറഞ്ഞിരുന്നത്. മുനീറിന്റെ ഈ പരിമതിയൊഴിവാക്കി സ്വതന്ത്ര്യം നല്*കാന്* ഞങ്ങള്* ഏറ്റെടുക്കുന്നതിലൂടെ കഴിയുമെന്ന് കെഎംസിസി നേതൃത്വം പറുന്നു.

    കെഎംസിസി യോഗത്തില്* ചാനലിന്റെ പ്രവര്*ത്തനത്തിനെതിരെ രൂക്ഷമായ വിമര്*ശനമാണ് ഉയര്*ന്നത്. ചാനലില്* നിന്നും ഇതുവരെ ലാഭമൊന്നും കിട്ടിയിട്ടില്ല. സമുദായത്തിന്റെ ഗുണത്തിന് എന്ന നിലയിലാണ് പണം നല്*കിയത്. എന്നാല്* സമുദായത്തോട് നീതി പുലര്*ത്തുന്ന നിലപാടല്ല ചാനലില്* നിന്നുണ്ടാവുന്നതെന്ന് യോഗത്തില്* ആരോപണമുയര്*ന്നു.





    Powered By WizardRSS
Working...
X