പുരുഷനെ തോല്*പ്പിക്കാന്* കാപ്പി കുടിയ്ക്കൂ!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുരുഷനെ തോല്*പ്പിക്കാന്* കാപ്പി കുടിയ്ക്കൂ!

    ഓഫീസിലായാലും വീട്ടിലായാലും ഇടക്കിടെ ഓരോ കപ്പ് കാപ്പി കുടിയ്ക്കുകയെന്നത് പുരുഷന്മാരില്* പലരുടെയും ഒരു പതിവു ശീലമാണ്. ജോലിചെയ്തുള്ള തളര്*ച്ചയില്* നിന്നും മുഷിച്ചിലില്* നിന്നും ഒരു ഉന്മേഷം കിട്ടാനാണ് ഈ ഇടയ്ക്കിടെയുള്ള കാപ്പികുടി. എന്നാല്* ഈ ശീലം പുരുഷന്മാര്*ക്ക് നല്ലതല്ലെന്നാണ് ശാസ്ത്രജ്ഞര്* പറയുന്നത്. ജോലിക്കിടെയുള്ള കാപ്പികുടി പുരുഷന്മാരുടെ ഓര്*മ്മശക്തി കുറയ്ക്കുമത്രേ. തീരുമാനങ്ങള്* എടുക്കാനുള്ള അവരുടെ കഴിവിനേയും ഇത് ബാധിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്* വ്യക്തമായിരിക്കുന്നു.

    എന്നാല്* ഇക്കാര്യത്തില്* സ്ത്രീകള്* ഭാഗ്യവതികളാണ്. ജോലിക്കിടെ കാപ്പികുടിയ്ക്കുന്നത് സ്ത്രീകളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുമത്രേ. അങ്ങനെ അവര്*ക്ക് ജോലിയില്* പുരുഷന്മാരെ പിന്തള്ളാന്* സാധിക്കുകയും ചെയ്യും. ബ്രിസ്റ്റോള്* സര്*വ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ പുതിയ പഠനത്തിന് പിന്നില്*

    കഫീന്* എന്ന ഘടകം കൂടുതല്* അടങ്ങിയ കാപ്പിയും കഫീന്* തീരെക്കുറഞ്ഞ അളവില്* അടങ്ങിയ കാപ്പിയും നല്*കി ഒരു സംഘമാളുകളില്* നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്* റിപ്പോര്*ട്ട് തയ്യാറാക്കിയത്.

    സ്ത്രീകളും പുരുഷന്മാരും അടങ്ങിയ 64 പേരുടെ സംഘത്തിലാണ് പരീക്ഷണം നടത്തിയത്. ഇവരെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിച്ച് വിഷമകരമായ ജോലികള്* നല്*കി. ഈ ജോലിയുടെ മടുപ്പകറ്റാന്* ഇവര്*ക്കു ഇടക്കിടെ കാപ്പിയും നല്*കി.

    പിന്നീട് ഇവരുടെ പ്രകടനം നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്* പഠനറിപ്പോര്*ട്ട് തയാറാക്കിയത്. കഫീന്* കുറഞ്ഞ കാപ്പി കുടിച്ചവരേക്കാള്* കഫീന്* കൂടിയ കാപ്പി കുടിച്ചവര്* 20 സെക്കന്*ഡ് സമയമെടുത്താണ് ഓര്*മയുമായി ബന്ധപ്പെട്ട ജോലികള്* പൂര്*ത്തിയാക്കിയത്.

    ഇതേസമയം കഫീന്* കൂടുതല്* അടങ്ങിയ കാപ്പി കൂടിച്ച സത്രീകളുടെ പ്രകടനം മറ്റു വിഭാഗക്കാരേക്കാള്* 100 സെക്കന്*ഡുകള്* മുമ്പിലാണെന്നും കണ്ടെത്തി.





    Powered By WizardRSS
Working...
X