പ്രമേഹം മണത്തറിയുന്ന പാസ്*കോ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രമേഹം മണത്തറിയുന്ന പാസ്*കോ

    കുറ്റവാളികളെ മണത്തറിയാനും ബോംബ് വച്ചിട്ടുണ്ടെങ്കില്* അത് കണ്ടുപിടിക്കാനുമെല്ലാം മനുഷ്യരേക്കാള്* മിടുക്കരാണ് നായകളെന്ന് നമുക്കറിയാം. വര്*ധിച്ച ഘ്രാണശക്തിയാണ് ഇതിന് നായകളെ സഹായിക്കുന്നത്. ഇതുപോലെ മനുഷ്യരിലെ രോഗങ്ങളും നായകള്*ക്ക് തിരിച്ചറിയാന്* കഴിയുമെന്നാണ് ആസ്*ത്രേലിയയിലെ ജൂണി ജയില്* വളര്*ത്തുന്ന പാസ്*കോ എന്ന നായയുടെ രീതികള്* വ്യക്തമാക്കുന്നത്.

    പന്ത്രണ്ടുമാസം പ്രായമുള്ള പാസ്*കോയാണ് തടവുപുള്ളികളില്* രോഗങ്ങള്* പ്രത്യേകിച്ചും പ്രമേഹബാധയുണ്ടോയെന്നകാര്യം മണത്തറിയുന്നത്. പ്രമേഹം കണ്ടെത്താന്* പരിശീലനം നല്*കിയിരിക്കുകയാണ് പാസ്*കോയ്ക്ക്.

    ശരീരഗന്ധവും ശ്വാസവുമെല്ലാം മണത്താണ് പാസ്*കോയെന്ന ചെറുവീരന്* തടവുകാരിയെ പ്രമേഹം കണ്ടെത്തുന്നത്. പാകമായ പഴങ്ങളുടേതുപോലെ മധുരമുള്ള മണമാണ് ഒരാളില്* നിന്നും പുറപ്പെടുന്നതെങ്കില്* ആയാളുടെ ര്ക്തത്തില്* പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കുമെന്ന് പാസ്*കോ വ്യക്തമാക്കും.

    അതല്ല ആസിഡ് മണമാണ് ആളുകളില്* നിന്നും ലഭിക്കുന്നതെങ്കില്* രക്തത്തില്* പഞ്ചസാരയുടെ അളവ് കുറവാണെന്ന് പോസ്*കോയ്ക്ക് മനസ്സിലാകുമത്രേ.

    നല്ല വികൃതിയായ പോസ്*കോ സദാസമയവും തടവുകര്*ക്കൊപ്പം വികൃതികള്* കളിച്ച് നടക്കുകയാണ് പതിവ്. തടവുകാരില്* എല്ലാവര്*ക്കും പാസ്*കോ പ്രിയപ്പെട്ടവനാണുതാനും.

    കളിയും ചിരിയുമൊക്കെയാണെങ്കിലും തടവുകാരുടെ പ്രമേഹം കണ്ടെത്തുന്നതിനൊപ്പം ഇവരെ ജയില്* ആശുപത്രിയില്* എത്തിക്കേണ്ട ചുമതലയും പാസ്*കോയ്ക്ക് തന്നെ.





    Powered By WizardRSS
Working...
X