കാഠ്മണ്ഡു: നേപ്പാളിലെ രൂക്ഷമായ പവര്*കട്ടിനെതിരെയുള്ള ചാനല്* പ്രതിഷേധം ശ്രദ്ധേയമാവുന്നു. വൈകുന്നേരത്തെ ന്യൂസ് ബുള്ളറ്റിന്* റാന്തല്* വെളിച്ചത്തില്* വായിച്ചു കൊണ്ടാണ് രാജ്യത്ത് ഏറ്റവുമധികം പേര്* കാണുന്ന ചാനലായ കാന്തിപൂര്* ടെലിവിഷന്* പവര്*കട്ടിനെതിരെ പ്രതിഷേധിയ്ക്കുന്നത്. മണ്ണെണ്ണ റാന്തലിന്റെ അരണ്ട വെളിച്ചത്തിലുള്ള ഈ വാര്*ത്ത വായന ഇപ്പോള്* ലോകമൊട്ടുക്കുമൊരു വാര്*ത്തയായി മാറിയിരിക്കുകയാണ്. സ്റ്റുഡിയോയിലുള്ള മറ്റു സംഭവങ്ങളൊന്നും വാര്*ത്ത വായനിയ്ക്കിടെ പ്രേക്ഷകര്*ക്ക് കാണാനാവില്ല. റാന്തലിന് നേപ്പാളി വാക്കാണ് ഈ ന്യൂസ് ബുള്ളറ്റിന് ചാനല്* നല്*കിയിരിക്കുന്നത്.
നേപ്പാളില്* ദിവസത്തില്* 18 മണിക്കൂറോളമാണ് പവര്*കട്ട്. ഇതിനെതിരെയുള്ള പ്രതീകാത്മകമായ പ്രതിഷേധമാണ് തങ്ങള്* നടത്തുന്നതെന്ന് കാന്തിപൂര്* ന്യൂസ് ചീഫ് തീര്*ത്ഥ കൊയ് രാള പറയുന്നു.
കഴിഞ്ഞ കുറച്ച് വര്*ഷങ്ങളായി നേപ്പാളിലെ ജലവൈദ്യുതി പദ്ധതികളില്* നിന്നുള്ള വൈദ്യുതോത്പാദനം കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തെ മലനിരകളില്* നിന്നുള്ള ജലവൈദ്യുതി നേരാവണ്ണം ഉപയോഗിച്ചാല്* രാജ്യത്ത് 83000 വാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാന്* കഴിയുമെന്നാണ് വിദഗ്ധര്* പറയുന്നത്. നേപ്പാളിന്റെ ഊര്*ജ്ജവിനിയോഗം മാത്രമല്ല മറ്റു രാജ്യങ്ങള്*ക്ക് വൈദ്യുതി വില്*ക്കാനും ഇതിലൂടെ കഴിയുമെന്ന് അവര്* ചൂണ്ടിക്കാട്ടുന്നു. എന്നാല്* രാജ്യത്തെ സ്ഥിരിതയില്ലാത്ത രാഷ്ട്രീയ സംവിധാനം വന്* പദ്ധതികള്* നടപ്പാക്കുന്നതില്* പരാജയപ്പെടുകയാണ്.
Powered By WizardRSS