ആത്മഹത്യശ്രമം; ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആത്മഹത്യശ്രമം; ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്* മരിച്ചു

    ദില്ലി: മുംബൈ ഭീകരാക്രമണത്തില്* വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്നാരോപിച്ചു പാര്*ലമെന്റ് മന്ദിരത്തിനു മുന്നില്* തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കോഴിക്കോട് ചെറുവണ്ണൂര്* മധുര ബസാര്* കണ്ണമ്പത്ത് കെ. മോഹനന്*(54) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതൃസഹോദരനാണ് ഇദ്ദേഹം. 96 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ റാം മനോഹര്* ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്* പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണനുമായി വളരെ ആത്മബന്ധം പുലര്*ത്തിയിരുന്നയാളാണു മോഹനന്*. സന്ദീപിന്റെ മരണത്തിനുശേഷം ഏറെ വ്യാകുലനായാണു കാണപ്പെട്ടത്.

    മുംബൈ ഭീകരാക്രമണ പ്രതികള്*ക്ക് അര്*ഹമായ ശിക്ഷ ലഭിച്ചില്ലെന്നും സന്ദീപ് ഉണ്ണികൃഷ്ന്റെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണു മോഹനന്* ആളുകള്* നോക്കി നില്*ക്കേ വ്യാഴാഴ്ച വൈകിട്ട് വിജയ് ചൗക്കില്* ആത്മഹത്യയ്ക്കു ശ്രമിച്ചത്.

    അദ്ദേഹം തീ കൊളുത്തിയ സ്ഥലത്തിനു സമീപത്തുനിന്നു കിട്ടിയ നോട്ട്പുസ്തകത്തില്* എഴുതിയ മേല്*വിലാസത്തില്*നിന്നാണു വ്യക്തിയെ മനസിലാക്കിയത്. ഭീകരവാദത്തിനെതിരേയുളള സര്*ക്കാര്* നിലപാടുകളെ വിമര്*ശിച്ചുകൊണ്ടുളള കുറിപ്പുകളാണു നോട്ട്പുസ്തകത്തില്* രേഖപ്പെടുത്തിയിരിക്കുന്നത്.





    Powered By WizardRSS
Working...
X