തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* കേസില്* ഗൂഢാലോചന നടത്തിയതിന്റെ എന്തെങ്കിലും തെളിവ് ലീഗിന്റെ പക്കലുണ്ടെങ്കില്* സര്*ക്കാര്* ഏര്*പ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*.മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന മുസ്ലിം ലീഗിന്റെ ആരോപണം ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. പ്രശ്*നം കൈവിട്ടുപോകുന്നു എന്നു കാണുമ്പോള്* മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം.
ജഡ്ജിമാരെക്കുറിച്ചുള്ള ആക്ഷേപങ്ങള്* നിയമപ്രകാരം അന്വേഷിക്കാന്* കഴിയുമെങ്കില്* അന്വേഷിക്കും. ഇക്കാര്യത്തില്* ജുഡീഷ്യറിക്കും ബാധ്യതയുണ്ട്. അവരുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. തെറ്റുകാര്*ക്കെതിരേ നടപടി സ്വീകരിച്ച് ജുഡീഷ്യറിയുടെ വിശ്വാസ്യത ഉയര്*ത്തിപ്പിടിക്കണം.
വരുന്ന തെരഞ്ഞെടുപ്പില്* എല്* ഡി എഫിന് മികച്ച മുന്നേറ്റമുണ്ടാക്കാന്* കഴിയുമെന്നും പിണറായി വിജയന്* ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ സംഭവങ്ങളിലൂടെ വെളിപ്പെടുത്തുന്നത് യുഡിഎഫിന്റെ ജീര്*ണതയാണ്. യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്* അധികാരം എങ്ങനെ ദുര്*വിനിയോഗം ചെയ്തു എന്നാണ്. റൗഫും കൂട്ടരും അക്കാലത്ത് അധികാരദല്ലാളന്*മാരായി.
ഐസ്*ക്രീം വിവാദത്തില്* മലയാള മനോരമയില്* വന്ന മുഖപ്രസംഗത്തെയും പേരെടുത്ത് പറയാതെ പിണറായി വിമര്*ശിച്ചു. എത്രമാത്രം പരിഹാസ്യമാണ് അതിലെ പരാമര്*ശങ്ങള്*. തിരഞ്ഞെടുപ്പ് മുന്നില്* കാണുമ്പോള്* ഒളിക്യാമറയെ അഭയംപ്രാപിക്കുന്നത് തരംതാണരാഷ്ട്രീയമാണെന്നാണ് മുഖപ്രസംഗത്തിലെ പരാമര്*ശം. ഇതിന് പിന്നില്* എല്*ഡിഎഫാണെന്നും മുഖപ്രസംഗത്തിലുണ്ട്. പുതിയ വെളിപ്പെടുത്തലില്* എവിടെയാണ് ഞങ്ങള്* വരുന്നത്. റൗഫും മുനീറും ഇന്ത്യാവിഷനുമല്ലേ ഇതുകൊണ്ടുവന്നത്. മുഖപ്രസംഗം അങ്ങേയറ്റം പരിഹാസ്യമായിപ്പോയെന്നും പിണറായി പറഞ്ഞു.
അവധിയില്* കഴിയുന്ന പാര്*ട്ടി കണ്ണൂര്* ജില്ലാ സെക്രട്ടറി പി ശശി സംസ്ഥാന കമ്മിറ്റിക്കെഴുതിയ കത്തിനെക്കുറിച്ചോ ശശിയുമായി ബന്ധപ്പെട്ട വിഷയത്തില്* മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളെക്കുറിച്ചോ വ്യക്തമായി പ്രതികരിക്കാന്* പിണറായി തയ്യാറായില്ല.
Powered By WizardRSS