കോഴിക്കോട്*: വിഴുപ്പലക്കല്* കഴിഞ്ഞു. ഐസ്*ക്രീം പാര്*ലര്* കേസുമായി ബന്ധപ്പെട്ടുയര്*ന്ന വിവാദങ്ങളില്* ഉലഞ്ഞ മുസ്ലിം ലീഗില്* മുട്ടുശാന്തി.
പ്രതിസന്ധി പരിഹരിക്കാന്* ശനിയാഴ്*ച പാണക്കാട്ടും ഇന്നലെ കോഴിക്കോട്* ലീഗ്* ഹൗസിലും ചേര്*ന്ന പാര്*ട്ടി ഉന്നതനേതൃയോഗത്തിലാണു നേതാക്കള്* കൊമ്പുകോര്*ക്കല്* അവസാനിപ്പിച്ച്* കൈകോര്*ക്കാന്* തീരുമാനമായത്*. പാര്*ട്ടി ജനറല്* സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഭാര്യാ സഹോദരീ ഭര്*ത്താവ്* കെ.എ. റൗഫും വാര്*ത്താസമ്മേളനങ്ങളിലൂടെ തുടങ്ങിവച്ചതായിരുന്നു വിവാദം.
പിന്നീട്* ഇന്ത്യാവിഷന്* വാര്*ത്താചാനല്* നടത്തിയ പുതിയ വെളിപ്പെടുത്തലുകള്* ചാനല്* ചെയര്*മാന്* കൂടിയായ ലീഗ്* സംസ്*ഥാന സെക്രട്ടറി ഡോ. എം.കെ. മുനീറിനെതിരാവുകയും മുസ്ലിം ലീഗ്* പൊട്ടിത്തെറിയുടെ വക്കില്* എത്തുകയുമായിരുന്നു. പ്രതിസന്ധി പരിഹരിച്ച സാഹചര്യത്തില്* നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്* ചര്*ച്ച ചെയ്യാന്* ഇന്നു കോഴിക്കോട്ടു മുസ്ലിം ലീഗ്* നേതൃയോഗം വീണ്ടും ചേരും. സംസ്*ഥാന അധ്യക്ഷന്* പാണക്കാട്* സയിദ്* ഹൈദരലി ശിഹാബ്* തങ്ങളുടെ സാന്നിധ്യത്തില്* ശനിയാഴ്*ച പാണക്കാട്ടു ചേര്*ന്ന യോഗത്തില്* തീരുമാനമാകാത്തതിനെത്തുടര്*ന്നായിരുന്നു ഇന്നലെ അഖിലേന്ത്യാ അധ്യക്ഷന്* കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്* യോഗം ചേര്*ന്നത്*. ഇ. അഹമ്മദ്* താമസിച്ച ഹോട്ടലിലെത്തി സമവായമുണ്ടാക്കിയശേഷമാണു പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്* ബഷീര്*, ഡോ: എം.കെ. മുനീര്* എന്നിവര്* യോഗത്തിനു ലീഗ്* ഹൗസിലെത്തിയത്*.
മുനീര്* ഇന്ത്യാവിഷന്* ചെയര്*മാന്* സ്*ഥാനം ഒഴിയണമെന്ന നിര്*ദേശമാണു ചര്*ച്ചയില്* ഉണ്ടായത്*. സാമ്പത്തിക ബാധ്യതയുള്ള ചാനലില്*നിന്നു തല്*ക്കാലം മാറിനില്*ക്കാന്* പറ്റാത്ത കാര്യം മുനീര്* വിശദീകരിച്ചു. തുടര്*ന്നു സാമ്പത്തികനില മെച്ചപ്പെടുത്തി നിയമപരമായ തടസങ്ങള്* നീക്കിയശേഷം ചെയര്*മാന്* സ്*ഥാനം ഒഴിയണമെന്ന നേതാക്കളുടെ ആവശ്യം മുനീര്* അംഗീകരിച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരേ ഗൂഢാലോചന നടന്നതിന്റെ തെളിവുകള്* രാവിലെ ഗസ്*റ്റ്ഹൗസിലെത്തി പ്രതിപക്ഷ നേതാവ്* ഉമ്മന്*ചാണ്ടിക്കു നല്*കിയശേഷമാണു കുഞ്ഞാലിക്കുട്ടിയും ബഷീറും ഇ. അഹമ്മദ്* താമസിക്കുന്ന ഹോട്ടലിലെത്തിയത്*. ചര്*ച്ച അരമണിക്കൂര്* നീണ്ടു.
ഹോട്ടലിലുണ്ടാക്കിയ സമവായം ലീഗ്* ഹൗസിലെ യോഗത്തില്* പങ്കെടുത്തവര്* അംഗീകരിച്ചു. ഒരു മണിക്കൂറിനുള്ളില്* യോഗം അവസാനിച്ചു. തുടര്*ന്നു നടന്ന വാര്*ത്താസമ്മേളനത്തില്* പതിവിനു വിപരീതമായി പാര്*ട്ടി സെക്രട്ടേറിയറ്റ്* അംഗങ്ങളെല്ലാം പങ്കെടുത്തു. യോഗതീരുമാനങ്ങള്* പാണക്കാട്* ഹൈദരലി തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വിശദീകരിക്കുകയാണു പതിവ്*.
പാര്*ട്ടി ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിക്കാനാണ്* ഇന്നലെ എല്ലാവരെയും അണിനിരത്തിയത്*. പാര്*ട്ടിയെക്കുറിച്ചുള്ള വിവാദം ഒഴിവാക്കാന്* കൂടുതല്* ചോദ്യങ്ങള്*ക്കിട നല്*കിയില്ല.
കുഞ്ഞാലിക്കുട്ടിയും മുനീറും തങ്ങളുടെ നിലപാടില്*നിന്ന്* ഏറെ പിന്നോട്ടുപോയതാണു പ്രതിസന്ധി മറികടക്കാന്* ലീഗിന്* അവസരമൊരുക്കിയത്*. ഐസ്*ക്രീം പെണ്*വാണിഭക്കേസില്* കുഞ്ഞാലിക്കുട്ടിക്കെതിരേ തെളിവുകളുമായി രംഗത്തുവന്ന ഇന്ത്യാവിഷന്* പിന്നീടുള്ള ദിവസങ്ങളില്* പിന്നാക്കം പോയിരുന്നു. മുനീറിനെ അച്ചടക്കത്തിന്റെ വാളോങ്ങി സംഘടനാതലത്തില്* നേതാക്കള്* തളച്ചിട്ടു. കുഞ്ഞാലിക്കുട്ടിയും തന്റെ നിലപാടില്* മാറ്റം വരുത്തി. മുനീറിന്റെ അറിവോടെയാണ്* ഇന്ത്യാവിഷന്* തനിക്കെതിരായ വാര്*ത്ത പുറത്തുവിട്ടതെന്നു സ്വകാര്യ ചാനലിനോടു പറഞ്ഞിരുന്ന കുഞ്ഞാലിക്കുട്ടി താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ്* ഇന്നലെ യോഗത്തില്* വിശദീകരിച്ചത്*. ഗൂഢാലോചനയില്* മുനീറിനു പങ്കുണ്ടെന്നും രണ്ടോ മൂന്നോ തലകള്* ഇക്കാര്യത്തില്* ഉരുണ്ടാലും തനിക്കു പ്രശ്*നമില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുഖാമുഖത്തിലെ വിശദീകരണം. ഹൈദരലി ശിഹാബ്* തങ്ങളും അഹമ്മദും വാര്*ത്ത കൊടുക്കരുതെന്നു പറഞ്ഞിട്ടും മുനീര്* ചെവിക്കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു. ഇതെല്ലാം ഇന്നലത്തെ യോഗത്തില്* അദ്ദേഹം വിഴുങ്ങി. രണ്ടു നേതാക്കളും നിലപാടു മാറ്റുകയും വിമര്*ശനങ്ങളില്* നിന്നു പിന്*മാറുകയും ചെയ്*തതു പാര്*ട്ടിയെ വലിയൊരു പ്രതിസന്ധിയില്*നിന്നു താല്*ക്കാലികമായി രക്ഷിച്ചു.