സ്മാര്*ട് സിറ്റിയില്* ഫരീദ് സജീവമാവില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്മാര്*ട് സിറ്റിയില്* ഫരീദ് സജീവമാവില്ല

    ദുബയ്: സ്മാര്*ട്ട് സിറ്റി പദ്ധതി സിഇഒ സ്ഥാനത്തുനിന്നും ധൃതിയില്* ഫരീദ് അബ്ദുറഹ്മാനെ മാറ്റില്ല. ടീകോം സിഇഒ അല്*മുല്ല പുറത്തിറക്കിയ വാര്*ത്താക്കുറിപ്പില്* ഫരീദിനെ മാറ്റുന്ന കാര്യമൊന്നും പറയുന്നില്ല. എന്നാല്* കൊച്ചിയിലെ സ്മാര്*ട് സിറ്റി പദ്ധതിയുടെ പ്രവര്*ത്തനങ്ങളില്* ഫരീദ് സജീവമായി ഉണ്ടാവില്ലെന്ന സൂചനകളാണ് ദുബയ് കമ്പനി നല്*കുന്നത്. അടുത്തയാഴ്ച കേരളത്തിലെത്തുന്ന സംഘത്തെ നയിക്കുന്നത് അബ്ദുല്* ലത്തീഫാണ്. ഫരീദ് അബ്ദുറഹ്മാനെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* നേരത്തെ ആവശ്യപ്പെട്ടിരുന്നു.

    പദ്ധതിയുടെ നിര്*മാണം ഉടന്* തുടങ്ങുമെന്ന് വാര്*ത്താക്കുറിപ്പില്* വ്യക്തമാക്കുന്നു. പദ്ധതിയുടെ തുടര്*പ്രവര്*ത്തനങ്ങള്*ക്കായി അല്* മുല്ല ഉടന്* കേരളം സന്ദര്*ശിക്കും. പ്രത്യേക സാമ്പത്തിക മേഖലാ പദവിക്കായുള്ള നടപടികള്* ആരംഭിക്കുകയും സര്*ക്കാരുമായി കരാര്* ഒപ്പിടുകയുമാണ് ലക്ഷ്യം.

    സര്*ക്കാരും ടീകോമും തമ്മിലുള്ള തര്*ക്കം മൂലം നാളുകളായി മുടങ്ങിക്കിടന്ന സ്മാര്*ട് സിറ്റി പദ്ധതി കഴിഞ്ഞ ആഴ്ച ദുബായ് സര്*ക്കാര്* പ്രതിനിധികളും മുഖ്യമന്ത്രിയും നടത്തിയ ചര്*ച്ചയിലാണ് വീണ്ടും സജീവമായത്.





    Powered By WizardRSS
Working...
X