ടെക്കികളില്* പകുതിയ്ക്കും നടുവേദന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടെക്കികളില്* പകുതിയ്ക്കും നടുവേദന

    ഐടി മേഖലയില്* ജോലിചെയ്യുന്നവരില്* അടിക്കടിയുണ്ടാകുന്ന ശാരീരിക വേദനകള്* ഒരു പുതിയ കാര്യമല്ല. എന്നാല്* പലരും ഇതിനെ വളരെ അലസതയോടെയാണ് സമീപിക്കുന്നത്. അടുത്തിടെ ഐടി ജോലിക്കാര്*ക്കിടയില്* നടന്ന ഒരു സര്*വ്വേയില്* ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആയിരത്തോളം പ്രൊഫഷണലുകള്*ക്കിടയിലാണ് സര്*വ്വേ നടത്തിയത്. ഇവരില്* പകുതിപ്പേരും കഴുത്ത് വേദന നടുവേദന എന്നിവയില്* ഏതെങ്കിലും ഒന്നുകാരണം ബുദ്ധിമുട്ടുന്നവരാണ്. ഇരുപത് ശതമാനത്തില്*ക്കൂടുതല്* പേരം ജോലി സംബന്ധമായ സമ്മര്*ദ്ദവും അതുകാരണം വിട്ടുമാറാത്ത തലവേദനയും മൂലം വലയുകയാണ്.

    വിവിധ ഐടി കമ്പനികളില്* ജോലിചെയ്യുന്ന 23നും 36നും ഇടയില്* പ്രായമുള്ളവരിലാണ് സര്*വ്വേ നടത്തിയതെന്ന് മിഷന്* ഹെല്*ത്ത് ഡയറക്ടര്* ഡോക്ടര്* ആലാപ് ഷാ പറയുന്നു. കൃ്ത്യമായി പറഞ്ഞാല്* സര്*വ്വേയില്* പങ്കെടുത്ത ആയിരം പേരില്* 46.15 ശതമാനം പേര്*ക്കും കഴുത്തുവേദനയുണ്ട്. 58. 97 ശതമാനേ പേരാകട്ടെ സഹിക്കാനാവാത്ത നടുവേദനയുമായി ഗുസ്തിപിടിക്കുന്നവരാണ്.

    21ശതമാനം പേര്* സ്ട്രസ്സ് മൂലം വലയുമ്പോള്* 23ശതമാനം പേര്* സ്ഥിരമായി തലവേദന അനുഭവിക്കുന്നവരാണ്. തൊഴിലിന്റെ സ്വഭാവം ജീവിതത്തെ എത്രമോശമായി ബാധിക്കുന്നുവെന്നതിന് തെളിവാണ് ഈ സര്*വ്വേ റിപ്പോര്*ട്ടെന്ന് ഷാ പറയുന്നു.

    മിക്ക പ്രൊഫഷണലുകളും ജോലിയ്ക്ക് ചേര്*ന്നു കഴിഞ്ഞ് രണ്ടാമത്തെ വര്*ഷം മുതല്* വിവിധതരം ശാരീരിക പ്രശ്*നങ്ങള്* തുടങ്ങിയെന്നാണ് പറഞ്ഞത്. പലരും നടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് ശസ്ത്രക്രിയ വരെ ചെയ്തിട്ടുമുണ്ട്.

    കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ജോലിയായതിനാല്*ത്തന്നെ ദീര്*ഘനേരമായി ഇരിക്കേണ്ടിവരുകയാണ് ഇത്തരക്കാര്*ക്ക്. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്* ജോലി എങ്ങനെ ആരോഗ്യകരമായി ചെയ്യാം, അതായത് ഇരുപ്പിന്റെ രീതി ഇടയ്ക്ക് ഇടവേള എടുക്കല്* തുടങ്ങിയവ പ്രൊഫഷണലുകള്* മനസ്സിലാക്കുകയും ചെയ്യുകയും വേണമെന്ന് ആരോഗ്യ വിദഗ്ധര്* പറയുന്നു.

    ഒപ്പം വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയും പ്രധാനം തന്നെ. ഓഫീസിലുള്ള പരിഹരിക്കാന്* ബുദ്ധിമുട്ടുള്ള പ്രശ്*നങ്ങളാണ് പലരും അനുഭവിക്കുന്ന മാനസിക സമ്മര്*ദ്ദത്തിന് പിന്നില്*. കൃത്യമായ വ്യായാമം യോഗ പരിശീലനം എന്നിവ ഒരു പരിധിവരെ ഇതിന് പരിഹാരമാകും.





    Powered By WizardRSS
Working...
X