രാജ രണ്ട് ദിവസം കൂടി കസ്റ്റഡിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • appus
    • Jan 2011
    • 4377

    രാജ രണ്ട് ദിവസം കൂടി കസ്റ്റഡിയില്*

    2ജി അഴിമതി കേസില്* അറസ്റ്റിലായ മുന്* ടെലികോം മന്ത്രി എ രാജയുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. രാജയെ അഞ്ച് ദിവസത്തേക്കായിരുന്നു സിബിഐയുടെ കസ്റ്റഡിയില്* വിട്ടിരുന്നത്.

    കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്*ന്ന് ചൊവ്വാഴ്ച രാജയെ വീണ്ടും പട്യാല ഹൌസ് കോടതിയില്* ഹാജരാക്കിയിരുന്നു. 2ജി ഇടപാടുകളെ കുറിച്ചും പണമിടപാടുകളെ കുറിച്ചും കൂടുതല്* വിവരങ്ങള്* അറിയാനുള്ളതിനാല്* രാജയുടെ കസ്റ്റഡി കാലാവധി നീട്ടിത്തരണമെന്ന് സിബിഐയുടെ അഭിഭാഷകന്* കോടതിയില്* ആവശ്യപ്പെടുകയായിരുന്നു.

    ഫെബ്രുവരി രണ്ടാം തീയതിയാണ് രാജയെ അറസ്റ്റ് ചെയ്തത്. സിബിഐ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. സ്വകാര്യ ടെലികോം കമ്പനികള്*ക്ക് വഴിവിട്ട സഹായങ്ങള്* നല്*കുക വഴി സര്*ക്കാരിനു രാജ 22,000 കോടിരൂപ നഷ്ടം വരുത്തിയെന്നാണു സിബിഐ കേസ്. എന്നാല്*, 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നായിരുന്നു സിഎജി നിഗമനം.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

Working...
X