പുല്ലുമേട് ദുരന്തം; പ്രതിപക്ഷം സഭ വിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുല്ലുമേട് ദുരന്തം; പ്രതിപക്ഷം സഭ വിട്ടു

    തിരുവനന്തപുരം: പുല്ലുമേട് ദുരന്തം സഭ നിര്*ത്തി വച്ചു ചര്*ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന്* അനുമതി നിഷേധിച്ചതില്* പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്* നിന്നിറങ്ങി പോയി. പുല്ലുമേട് ദുരന്തത്തിനു മുമ്പ് പമ്പയിലും കണമലയിലും ദുരന്തം ഉണ്ടായി. ഇത്തരത്തില്* ദുരന്തങ്ങള്* ആവര്*ത്തിക്കുമ്പോഴും സര്*ക്കാര്* സംവിധാനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് തിരുവഞ്ചൂര്* രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്*കിയത്. കണമല ദുരന്തത്തില്* പെട്ടവരുടെ ആശ്രിതര്*ക്ക് ആവശ്യമായ ധനസഹായം നല്*കാന്* സര്*ക്കാര്* തയാറായിട്ടില്ലെന്നും തിരുവഞ്ചൂര്* ചൂണ്ടിക്കാട്ടി. എന്നാല്* ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ഇവര്*ക്ക് ധനസഹായം നല്*കാന്* ദേവസ്വം ബോര്*ഡിനു കഴിയില്ലെന്ന് മറുപടിയായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്* പറഞ്ഞു. ഇതിന്റെ കാലതാമസം മൂലമാണ് തുക വിതരണം ചെയ്യാന്* വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    ദുരന്തത്തില്* മരിച്ചവര്*ക്ക് സര്*ക്കാരും ദേവസ്വം ബോര്*ഡും കൂടി അഞ്ചു ലക്ഷം രൂപ നല്*കുമെന്നുമായിരുന്നു വാഗ്ദാനം. രണ്ടര ലക്ഷം രൂപ സര്*ക്കാരും രണ്ടരലക്ഷം രൂപ ദേവസ്വം ബോര്*ഡുമാണ് നല്*കുക. തുടര്*ന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വിശദീകരണം നല്*കിയെങ്കിലും പ്രതിപക്ഷം ഇതിലും തൃപ്തരായില്ല. ദുരന്തത്തിന്റെ യഥാര്*ഥകാരണം പുറത്തുകൊണ്ടുവരാനാണ് സര്*ക്കാര്* ജുഡീഷ്യല്* അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

    മന്ത്രിയുടെ മറുപടിയില്* രോഷാകുലരായ പ്രതിപക്ഷാംഗങ്ങള്* സഭയിയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.തുടര്*ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്* സര്*ക്കാര്* സ്വീകരിച്ച നടപടികള്* വിശദീകരിക്കുകയും സ്പീക്കര്* അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്* പ്രതിഷേധിച്ചാണു പ്രതിപക്ഷം സഭ വിട്ടത്.





    Powered By WizardRSS
Working...
X