നോക്കിയക്ക് വിന്*ഡോസ് ഫോണ്* 7 ഒഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നോക്കിയക്ക് വിന്*ഡോസ് ഫോണ്* 7 ഒഎസ്

    ലണ്ടന്*: ആകാംക്ഷയ്ക്കും അഭ്യൂഹങ്ങള്*ക്കും വിരാമമിട്ട് നോക്കിയ തങ്ങളുടെ പുതിയ വ്യാപാര പങ്കാളിയെ പ്രഖ്യാപിച്ചു. സ്മാര്*ട് ഫോണ്* വിപണിയിലെ വെല്ലുവിളികള്* നേരിടുന്നതിനായി സോഫ്റ്റ് വെയര്* ഭീമനായ മൈക്രോസോഫ്റ്റുമായാണ് നോക്കിയ കൈകോര്*ക്കുന്നത്. ആപ്പിളിന്റെ ആന്*ഡ്രോയിഡ് ഒഎസ് ഫോണുകള്* ഉയര്*ത്തുന്ന വെല്ലുവിളി ചെറുക്കാനായി മൈക്രോസോഫ്റ്റിന്റെ മൊബൈല്* ഓപ്പറേറ്റിങ് സിസ്റ്റമായ വിന്*ഡോസ് ഫോണ്* 7നെയാണ് നോക്കിയ പുണരുന്നത്. ഇത്രയും കാലം നോക്കിയ ഫോണുകളിലുണ്ടായിരുന്ന സിമ്പിയന്* ഇതോടെ ചരിത്രത്തിലേക്ക് മറയും.

    നോക്കിയയുടെ ചീഫ് എക്*സിക്യൂട്ടീവ് സ്റ്റീഫന്* ഇലോപ്പാണ് നോക്കിയ-മൈക്രോസോഫ്റ്റ് സഖ്യത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പുതിയ ഉയരങ്ങള്* കീഴടക്കുകയാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മൈക്രോസോഫ്റ്റിലായിരുന്ന ഇലോപ്പ് കഴിഞ്ഞ വര്*ഷമാണ് നോക്കിയയുടെ സിഇഒ പദവിയിലെത്തിയത്. ഇതിന് ശേഷമാണ് നോക്കിയ-എംഎസ് ചര്*ച്ചകള്* സജീവമായത്. നോക്കിയയുമായുള്ള പങ്കാളിത്തം ആവേശം ജനിപ്പിയ്ക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്*മറും പറഞ്ഞു.

    നോക്കിയ-എംഎസ് സഖ്യം സ്മാര്*ട് ഫോണ്* വിപണിയിലെ മത്സരത്തെ പുതിയ തലത്തിലേക്ക് ഉയര്*ത്തുമെന്നാണ് ബിസിനസ് പണ്ഡിറ്റുകളുടെ അഭിപ്രായം. എംഎസിന്റെ സെര്*ച്ച് എഞ്ചിനായ ബിങ്, ഓഫീസ്, നോക്കിയയുടെ ഒവി മാപ്പും മറ്റു സേവനങ്ങളും കൂടി ചേരുമ്പോള്* മറ്റു മൊബൈല്* കമ്പനികളെല്ലാം ഒരടിപിന്നിലാവുമെന്ന് അവര്* ചൂണ്ടിക്കാണിയ്ക്കുന്നു. അതേ സമയം പുതിയ ഡീല്* മൈക്രോസോഫ്റ്റിനാണ് കൂടുതല്* ഗുണം ചെയ്യുന്നതെന്നും സൂചനകളുണ്ട്. അവരുടെ മൊബൈല്* പ്ലാറ്റ്*ഫോമിന് കൂടുതല്* കരുത്തേറുമെന്ന് മാത്രമല്ല പ്രധാന എതിരാളികളായ ആപ്പിളിന്റെ ഐഫോണിനോട് മത്സരിയ്ക്കാന്* നോക്കിയയും അവര്*ക്കൊപ്പമെത്തും.





    Powered By WizardRSS
Working...
X