2 ജി: രാജ 3000 കോടി സമ്പാദിച്ചുവെന്ന?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2 ജി: രാജ 3000 കോടി സമ്പാദിച്ചുവെന്ന?? ?

    ദില്ലി: 2 ജി സ്*പെക്ട്രം അഴിമതിയിലൂടെ മുന്* കേന്ദ്ര ടെലികോം മന്ത്രി എ. രാജ കോടികള്* സമ്പാദിച്ചതായി റിപ്പോര്*ട്ട്. 2 ജി ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് സിബിഐയും എന്*ഫോഴ്*സ്*മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

    സ്*പെക്ട്രം ലൈസന്*സുകള്* വിലകുറച്ച് നല്*കുക വഴി കൈക്കൂലി ഇനത്തില്* രാജ 3000 കോടിയെങ്കിലും സമ്പാദിച്ചതായാണ് ഈ ഏജന്*സികള്* കരുതുന്നത്.

    2 ജി അപേക്ഷകള്* സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2007 ഒക്ടോബര്* 21 എന്നത് സപ്തംബര്* 25 എന്ന മുന്* തീയതിയിലേക്കാക്കാന്* നല്*കിയ ഉത്തരവിലൂടെ രാജ കോടികള്* സമ്പാദിച്ചതായാണ് റിപ്പോര്*ട്ട്.

    പല കമ്പനികളെ ഒഴിവാക്കാനും ചിലരെ സഹായിക്കാനും ഇതുകൊണ്ട് കഴിഞ്ഞു. അപേക്ഷ സ്വീകരിക്കുന്ന തീയതി നേരത്തേ ആക്കിയപ്പോഴും ലൈസന്*സ് ലഭിച്ച കമ്പനികള്* ആ തീയതിക്കുമുമ്പു തന്നെ തങ്ങളുടെ അപേക്ഷയുടെ കരട് തയ്യാറാക്കി വെച്ചിരുന്നതായി അന്വേഷണത്തില്* കണ്ടെത്തിയിട്ടുണ്ട്.

    അപേക്ഷാതീയതി നേരത്തേയാക്കാനുള്ള തീരുമാനം ഇവര്* മുമ്പേ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി.

    സ്*പെക്ട്രം അഴിമതിയില്* പൊതു ഖജനാവിന് 1.77 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.





    Powered By WizardRSS
Working...
X