തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്‍* കേസ് അട്ടിമറിച്ചതിനെക്കുറിച്ച് അന്വേഷിയ്ക്കുന്ന പ്രത്യേക സംഘം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തതായി റിപ്പോര്*ട്ട്. അന്വേഷണസംഘത്തലവന്‍* വിന്*സന്* എം പോള്‍* നേരിട്ടാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്. അതേ സമയം തന്റ ബന്ധുവായ കെഎ റൗഫ് ഭീഷണിപ്പെടുത്തിയതിന്റെയും ഗൂഢാലോചന നടത്തിയതിന്റെ തെളുവകള്‍* കൈമാറാനാണ് താന്‍* തിരുവനന്തപുരത്ത് അന്വേഷണസംഘത്തിന് മുന്നില്‍* ഹാജരായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നെ ചോദ്യം ചെയ്തുവെന്ന തരത്തിലുള്ള വാര്*ത്തകള്* മാധ്യമങ്ങള്‍* വളച്ചൊടിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഐസ്*ക്രീം കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍* നടത്തിയ റൗഫിനെ അന്വേഷണസംഘം നാലുതവണ ചോദ്യം ചെയ്തിരുന്നു. തുടര്‍*ന്ന് അന്വേഷണസംഘം സുപ്രീംകോടതിയില്‍*നിന്ന് കേസ് ഡയറിയുടെ പകര്*പ്പ് വാങ്ങി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തതെന്നറിയുന്നു.
അതിനിടെ, കേസ് അട്ടിമറിക്കാന്‍* രണ്ട് ന്യായാധിപര്‍*ക്ക് കൈക്കൂലി നല്*കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍* കേസ് രജിസ്*റര്*ചെയ്യാന്‍* ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിന് വിജിലന്*സ് ഡയറക്ടര്‍* കെ പി സോമരാജന് സര്*ക്കാര്* നിര്*ദേശം നല്*കി. ആരോപണവിധേയരായവര്‍*ക്കെതിരെ അഴിമതിവിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാനാണ് ഉത്തരവ്.
Powered By WizardRSS