കെ സുധാകരനെ കോണ്*ഗ്രസ് കയ്യൊഴിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെ സുധാകരനെ കോണ്*ഗ്രസ് കയ്യൊഴിഞ്ഞു

    തിരുവനന്തപുരം: കെ കരുണാകരന്* മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാര്* ലൈസന്*സ് ലഭിക്കാന്* സുപ്രീംകോടതി ജഡ്ജിയ്ക്ക് ബാറുടമ 30 ലക്ഷം രൂപ കൈക്കൂലി കൊടുക്കുന്നതിന് താന്* സാക്ഷിയാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച കെ സുധാകരന്* എംപിയ്*ക്കെതിരെ കോണ്*ഗ്രസ്.ഇത്തരത്തിലുള്ള പ്രസ്താവനകള്* ശരിയല്ലെന്ന അഭിപ്രായവുമായി പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടിയും കെപിസിസിയും രംഗത്തെത്തിയിട്ടുണ്ട്.

    ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്*ക്കുന്ന രീതിയില്* കോണ്*ഗ്രസ് നേതാക്കള്* പ്രസ്താവന നടത്തുന്നത് കോണ്*ഗ്രസ് നയമല്ലെന്നും സുധാകരന്റെ പരാമര്*ശത്തോട് യോജിപ്പില്ലെന്നും ഉമ്മന്*ചാണ്ടി തിരുവനന്തപുരത്ത് വാര്*ത്താസമ്മേളനത്തില്* പറഞ്ഞു.

    ഇക്കാര്യത്തില്* കോണ്*ഗ്രസിന് ഒരൊറ്റ നിലപാടേയുള്ളൂവെന്നും ഇത് സംബന്ധിച്ച് പാര്*ട്ടി ഔദ്യോഗികമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ഉമ്മന്*ചാണ്ടി വ്യക്തമാക്കി. സുധാകരന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് യൂത്ത് കോണ്*ഗ്രസും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

    ജൂഡീഷ്യറിക്കെതിരായ കെ.സുധാകരന്റെ പ്രസ്താവന അനുചിതമാണെന്നു കെപിസിസിയും പ്രതികരിച്ചു.ജൂഡീഷ്യറിയെ കുറിച്ചുള്ള പാര്*ട്ടി നിലപാടിനു വിരുദ്ധമാണു പ്രസ്താവനയെന്നു കെപിസിസി ജനറല്* സെക്രട്ടറി കെ.സി രാജന്* പറഞ്ഞു.

    കൊട്ടാരക്കരയില്* ഇടമലയാര്* അഴിമതിക്കേസില്* ശിക്ഷിക്കപ്പെട്ട ആര്*.ബാലകൃഷ്ണപിള്ളയ്ക്ക് നല്*കിയ സ്വീകരണ ചടങ്ങിലാണ് കെ.സുധാകരന്* സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ചില അഭിഭാഷകര്* നിയമനടപടി സ്വീകരിക്കാന്* ഒരുങ്ങുന്നതായി വാര്*ത്തയുണ്ടായിരുന്നു.





    Powered By WizardRSS
Working...
X