അവഗണന: വീഴ്ച പറ്റിയെന്ന് ചാണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവഗണന: വീഴ്ച പറ്റിയെന്ന് ചാണ്ടി

    തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ പേരില്* വിവാദമുണ്ടാക്കുന്നത് നിര്*ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി. തിരുവനന്തപുരത്ത് വാര്*ത്താസമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രിയുടെ സന്ദര്*ശനവുമായി ബന്ധപ്പെട്ടുണ്ടായ കുറവുകള്* രാഷ്ട്രീയവല്*ക്കരിക്കുന്നത് ശരിയല്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്* സംസ്ഥാന സര്*ക്കാരിനെതിരെ നടത്തിയ പരാമര്*ശങ്ങള്* മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാഷ്ട്രീയമായി ചൊടിപ്പിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്* ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

    വല്ലാര്*പാടം പദ്ധതിയുടെ ഉദ്ഘാടനം അറിയിക്കുന്ന പരസ്യത്തില്* സോണിയാഗാന്ധിയുടെ ചിത്രം വെച്ചിട്ട് മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നില്ല. സ്റ്റേജിന്റെ വലിപ്പക്കുറവ് മൂലമാണ് വല്ലാര്*പാടത്ത് വേദിയില്* കൂടുതല്* പേരെ ഒഴിവാക്കിയതെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു. ഉമ്മന്* ചാണ്ടിയും മറ്റു കേന്ദ്രമന്ത്രിമാരും വേദിയിലുണ്ടായിട്ടും സംസ്ഥാനമന്ത്രിമാരെ ഒഴിവാക്കിയതാണ് വിവാദമായത്.

    കെ സുധാകരന്* കഴിഞ്ഞദിവസം ജുഡീഷ്യറിക്കെതിരെ നടത്തിയ അഴിമതിയാരോപണങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്* ചാണ്ടി പറഞ്ഞു.

    ജഡ്ജിമാര്* കൈക്കൂലി വാങ്ങുന്നവരാണെന്ന കെ. സുധാകരന്റെ പരാമര്*ശത്തോട് യോജിപ്പില്ലെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു. ഏത് സാഹചര്യത്തിലാണ് സുധാകരന്* ഇങ്ങനൊരു പരാമര്*ശം നടത്തിയതെന്ന് അറിയില്ലെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു. നേരത്തെ കെപിസിസിയും സുധാകരന്റെ പരാമര്*ശത്തില്* വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.





    Powered By WizardRSS
Working...
X