അസിന്* വീണ്ടും തെലുങ്കില്* നായിക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അസിന്* വീണ്ടും തെലുങ്കില്* നായിക

    ഇടയ്ക്കല്*പം നിര്*ഭാഗ്യമുണ്ടായെങ്കിലും അസിന്* വീണ്ടും തെന്നിന്ത്യയില്* തരംഗമാവുകയാണ്. വിജയ് നായകനായ കാവലന്റെ വിജയമാണ് അസിനെ തെന്നിന്ത്യയില്* വീണ്ടും താരറാണിയാകാന്* സഹായിച്ചിരിക്കുന്നത്. നയന്*താരയെയും തൃഷയെയും പരിഗണിച്ച ഒരു തെലുങ്ക് ചിത്രത്തില്* ഒടുക്കം നായികയാവുന്നത് അസിനാണെന്നതാണ് പുതിയ വാര്*ത്ത. തേജ ഒരുക്കുന്ന പുതിയ ചിത്രമായ സാവിത്രിയിലാണ് അസിന്* നായികയാവുന്നത്. വെങ്കിടേഷാണ് ചിത്രത്തില്* നായകന്*. ഇതു രണ്ടാം തവണയാണ് അസിന്* വെങ്കിടേഷിന്റെ നായികയാവുന്നത്.

    ബോളിവുഡില്* അമീര്* ഖാനോടൊപ്പം അഭിനയിച്ച ഗജിനി വലിയ ഹിറ്റായിരുന്നെങ്കിലും തുടര്*ന്ന് പുറത്തിറങ്ങിയ സല്*മാന്* നായകനായ ലണ്ടന്* ഡ്രീംസ് പ്രതീക്ഷയ്*ക്കൊത്ത് ഉയര്*ന്നിരുന്നില്ല.

    ഇതിനെത്തുടര്*ന്ന് ബോളിവുഡില്* മറ്റ് വലിയ പ്രൊജക്ടുകളൊന്നും കിട്ടാതെ അസിന്* വീണ്ടും തെന്നിന്ത്യയില്* ശ്രദ്ധയൂന്നുകയായിരുന്നു.

    എന്നാല്* ഇപ്പോള്* എല്ലായിടത്തുനിന്നും അസിന് വളരെ നല്ല സ്വീകരണമാണ് കിട്ടുന്നത്. ബോളിവുഡില്* അഭിഷേക് ബച്ചന്* നായകനാകുന്ന ചിത്രത്തിലും, തമിഴില്* രജനീകാന്ത് നായകനാകുന്ന റാണയിലേയ്ക്കും അസിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*.





    Powered By WizardRSS
Working...
X