സ്വത്ത് വെളിപ്പെടുത്തരുത?? ?ന്ന് കെജി ബാലകൃഷ്ണന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വത്ത് വെളിപ്പെടുത്തരുത?? ?ന്ന് കെജി ബാലകൃഷ്ണന്*

    കൊച്ചി: തന്റെ സ്വത്തുവിവരങ്ങള്* വെളിപ്പെടുത്താന്* കഴിയില്ലെന്നും സ്വത്തിന്റെ വിശദാംശങ്ങള്* പൊതുതാല്*പര്യത്തില്* ഉള്*പ്പെടുന്നതല്ലെന്നും കാണിച്ച് ജസ്റ്റിസ് കെജി ബാലകൃഷ്ണന്* ആദായനികുതി വകുപ്പിന് കത്തയച്ചു. കെജിബിയുടെയും ബന്ധുക്കളുടേയും സ്വത്തുവിവരങ്ങള്* വിവരാവകാശ നിയമപ്രകാരം അറിയണമെന്നാവശ്യപ്പെട്ട് നല്*കിയ അപേക്ഷയെത്തുടര്*ന്നാണ് കെജിബി നിലപാട് വെളിപ്പെടുത്തിയത്.
    2005 മുതല്* 2010 വരെ എല്ലാവര്*ഷവും ആദായ നികുതി റിട്ടേണ്* നല്*കിയതിന്റെ വിശദാംശങ്ങളാണ് ചോദിച്ചിരുന്നത്.

    ആദായനികുതി വകുപ്പ് സെന്*ട്രല്* പബ്ലിക് ഇന്*ഫര്*മേഷന്* ഓഫീസര്* കെ. സുധാകരന്* പിള്ളയ്ക്ക് അയച്ച കത്തിലാണ് തന്റെ സ്വത്തിന്റെ വിശദാംശം ആര്*ക്കും നല്*കരുതെന്ന് മുന്* ചീഫ് ജസ്റ്റിസ് നിര്*ദേശിച്ചിരിക്കുന്നത്.

    കെ.ജി. ബാലകൃഷ്ണനെക്കൂടാതെ സഹോദരന്* കെ.ജി. ഭാസ്*കരന്*, മരുമകന്* പി.വി. ശ്രീനിജന്* എന്നിവരുടെ സ്വത്തിന്റെ വിശദാംശങ്ങളും വിവരാവകാശനിയമപ്രകാരം തേടിയിട്ടുണ്ട്. മുന്* ചീഫ് ജസ്റ്റിസ്, മനുഷ്യാവകാശ കമ്മിഷന്* ചെയര്*മാന്* എന്നീ പദവികളുള്ള കെജി ബാലകൃഷ്ണന്* സ്വകാര്യ വ്യക്തിയല്ലെന്നും അദ്ദേഹത്തെ സംബന്ധിച്ച വിശദാംശങ്ങള്* പൊതുതാല്*പര്യത്തില്* ഉള്*പ്പെടുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എറണാകുളം സ്വദേശി ഡോ. ടി. ബാലചന്ദ്രന്* വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്*കിയിരുന്നത്.





    Powered By WizardRSS
Working...
X