ലോകകപ്പ് ബെറ്റിങില്* മറിയുന്നത് ശതകോടികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പ് ബെറ്റിങില്* മറിയുന്നത് ശതകോടികള്*

    മുംബൈ: ലോകകപ്പ് മാമാങ്കത്തിന് കൊടിയേറാന്* ദിവസങ്ങള്* ബാക്കിനില്*ക്കെ ലോകമെങ്ങുമുള്ള വാതുവെപ്പ് കേന്ദ്രങ്ങളും സജീവമായതായി റിപ്പോര്*ട്ട്. ഈ ലോകകപ്പിലുടനീളം ഏതാണ്ട് 630 കോടിയുടെ വാതുവയ്പ് നടക്കുമെന്നാണ് വിലയിരുത്തലുകള്*.ഉദ്ഘാടന മത്സരമായ ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തില്* കോടികളുടെ വാതുവെപ്പ് നടന്നുകഴിഞ്ഞതായാണ് റിപ്പോര്*ട്ടുകള്*. കപ്പ് ആര് നേടുമെന്ന് ഉറപ്പിച്ച് പറയാനാവില്ലെങ്കിലും ആതിഥേയരായ ഇന്ത്യക്കാണ് വാതുവെപ്പുകേന്ദ്രങ്ങളില്* മുന്തിയ പരിഗണന. ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്*ട്രേലിയ ടീമുകള്* തൊട്ടുപിന്നിലുണ്ട്. ടൂര്*ണമെന്റ് മുന്നേറുന്തോറും റേറ്റിങ്ങും വ്യത്യാസപ്പെടും.

    ബ്രിട്ടനിലെ ബെറ്റിങ് സിന്*ഡിക്കേറ്റ് ഔട്ട്*റൈറ്റ് ഇന്ത്യയ്ക്ക് നല്*കുന്നത് 3/1 സാധ്യത ആണ്. ഇന്ത്യ കിരീടം നേടുമെന്ന് ഒരു രൂപ ബെറ്റ് വെക്കുകയും അതു സംഭവിക്കുകയും ചെയ്താല്* മൂന്ന് രൂപ കിട്ടുമെന്ന് ചുരുക്കം.

    സാധ്യത കൂടുതലുള്ള ടീമുകള്*ക്ക് വേണ്ടി ബെറ്റ് വെക്കുമ്പോള്* വരവ് കുറയും. അതേസമയം, കാനഡയോ കെനിയയോ പോലുള്ള ദുര്*ബലര്*ക്ക് വേണ്ടി ഒരു രൂപ വെയ്ക്കുകയും അവര്* കപ്പ് നേടുകയും ചെയ്താല്* കിട്ടുന്നത് ആയിരം രൂപ വരെയാവും.

    കാനഡ കപ്പടിയ്ക്കുമെന്ന് ആര് പ്രതീക്ഷിയ്ക്കുന്നില്ലെങ്കിലും ഒരു ലോട്ടറിയെടുക്കുന്ന ലാഘവത്തില്* ആ ടീമുകള്*ക്ക് വേണ്ടി പണം മുടക്കുന്ന വിദ്വാന്*മാരും കുറവല്ല. കിട്ടിയാല്* ഊട്ടി, അല്ലെങ്കില്* ചട്ടി അതാണവരുടെ ആപത് വാക്യം.





    Powered By WizardRSS
Working...
X