ഭാര്യക്കെതിരെ 115 കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാര്യക്കെതിരെ 115 കേസ്

    മുംബൈ: ഭാര്യയ്*ക്കെതിരെ കേസുകൊടുക്കല്* ഹോബിയാക്കിയ അഭിഭാഷകന്* കൂടിയായ ഭര്*ത്താവിന് കോടതിയുടെ താക്കീത്. മേലില്* കോടതിയുടെ അനുമതിയില്ലാതെ ഇനി ഒരു കേസും ഇയാള്*ക്ക് ഫയല്* ചെയ്യാന്* കഴിയില്ലെന്ന് കോടതി അറിയിച്ചു. നാസിറുദ്ദീന്* നിസ്സാമുദ്ദീന്* കാസി എന്നയാളാണ് ഭാര്യക്കെതിരെ കേസു കൊടുത്ത് റെക്കാര്*ഡിട്ടത്.
    പുനെ മജിസ്*ട്രേറ്റ് കോടതിയില്* അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്* ആയ ഭാര്യക്കെതിരെ 115 കേസുകള്* മുംബൈയിലെ വിവിധ കോടതികളിലായി ഫയല്* ചെയ്തുകഴിഞ്ഞു ഇദ്ദേഹം.

    ഭാര്യ അയക്കുന്ന ഓരോ കത്തുകളും അപകീര്*ത്തികരമാണെന്ന് കാണിച്ചാണ് കാസി ഹര്*ജികള്* ഫയല്* ചെയ്തിരുന്നത്. എന്നാല്* സ്ത്രീധനപീഡനം നടത്തുന്നുണ്ടെന്നാണ് ഭാര്യ കിഷ്*വാറിന്റെ പരാതി. ഇതിനിടെ ഭാര്യ വിവാഹമോചനത്തിന് താല്*പര്യം പ്രകടിപ്പിച്ചെങ്കിലും കാസി അതിന് വിസമ്മതിക്കുകയാണുണ്ടായത്.

    ഇതിനിടെ കിഷ്*വാര്* നല്*കിയ പരാതി കണക്കിലെടുത്ത് ഹര്*ജിക്കാരനായ വ്യവഹാരിയാണെന്ന് പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറല്* രവി കാണ്ഡന്* ഹൈക്കോടതിയില്* ബോധിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്* ബോംബെ ഹൈക്കോടതി ഡിവിഷന്* ബഞ്ച് കേസ് അടുത്ത ജൂണില്* പരിഗണിക്കും.





Working...
X