ദില്ലി: പ്രധാനമന്ത്രിയോടുള്ള മാധ്യമപ്രവര്*ത്തകരുടെ ചോദ്യശരങ്ങളില്‍* ലോകകപ്പ് ക്രിക്കറ്റും വിഷയമായി. ലോകകപ്പിന് ഇന്ത്യയും ആതിഥ്യമരുളുന്നതിനാല്‍* ഏത് ടീം വിജയിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു പ്രധാനമന്ത്രിക്ക് നേരെ ഉയര്*ന്ന ഒരു ചോദ്യം. ഒരു ഇന്ത്യക്കാരന്* എന്ന നിലയില്‍* ഇന്ത്യന്‍* ടീം കപ്പ് നേടണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ സിങ് പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട താരം ഏതെന്ന് പറയാന്‍* വിസമ്മതിച്ചു. എനിക്ക് ചിലരെ ഇഷ്ടമാണ് എന്നാല്‍* അവരുടെ പേരു പറയുന്നില്ലെന്നായിരുന്നു മന്*മോഹന്റെ മറുപടി.
ആരുടെയെങ്കിലും പേരുപറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിയ്*ക്കേണ്ടെന്ന് കരുതിയാണോ മൗനമെന്ന രാഷ്ട്രീയ തന്ത്രം ക്രിക്കറ്റിലും പ്രധാനമന്ത്രി പയറ്റിയത്?
ആരുടെയെങ്കിലും പേരുപറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിയ്*ക്കേണ്ടെന്ന് കരുതിയാണോ മൗനമെന്ന രാഷ്ട്രീയ തന്ത്രം ക്രിക്കറ്റിലും പ്രധാനമന്ത്രി പയറ്റിയത്?