മതിലുകള്*ക്കപ്പുറ? ??്ത് മംമ്ത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മതിലുകള്*ക്കപ്പുറ? ??്ത് മംമ്ത

    മതിലുകളുടെ മറവില്* നിന്നും നാരായണി പുറത്തുവരികയാണ്. അതേ ബഷീറിന്റെ തടവറയിലെ കൂട്ടുകാരി നാരായണിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. നാരായണിയായെത്തുന്നത് മംമ്ത മോഹന്*ദാസ്. അടൂര്* ഗോപാലകൃഷ്ണന്റെ ക്ലാസിക്ക് ചിത്രം മതിലുകളുടെ രണ്ടാംഭാഗമായ മതിലുകള്*ക്കപ്പുറം എന്ന ചിത്രത്തിലാണ് നാരായണിയായി മംമ്ത അഭിനയിക്കുന്നത്. മമ്മൂട്ടി തന്നെ നായകനാവുന്ന സിനിമ സംവിധാനവും തിരക്കഥയും നിര്*വഹിയ്ക്കുന്നത് പ്രസാദാണ്.

    ആദ്യം വിദ്യ ബാലനും പിന്നീട് നയന്*താരയും അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒടുവില്* മമ്മൂട്ടിയുടെ നായികയാവാനുള്ള ഭാഗ്യം മംമ്തയെ തേടിയെത്തുകയായിരുന്നു. മമ്മൂട്ടിയുടെ തന്നെ ബസ് കണ്ടക്ടറിലും ബിഗ് ബിയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ നായികയാവാനുള്ള അവസരം മംമ്തയ്ക്ക് ലഭിച്ചിരുന്നില്ല.

    മതിലുകളില്* കെപിഎസി ലളിതയുടെ ശബ്ദത്തിലൂടെയാണ് നാരായണിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്* അറിഞ്ഞത്. ഒരു സ്ത്രീ കഥാപാത്രം പോലും പ്രത്യക്ഷപ്പെടാത്ത സിനിമയെന്ന പ്രത്യേകതയും മതിലുകള്*ക്ക് സ്വന്തമായിരുന്നു.

    മതിലുകള്*ക്കപ്പുറത്തിലെ നാരായണി ഒരു രംഗത്തില്* മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ നിര്*മാണ കമ്പനിയായ പ്ലേഹൗസ് നിര്*മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്*ച്ച് ആദ്യവാരം തഞ്ചാവൂരില്* ആരംഭിയ്ക്കും.





    Powered By WizardRSS
Working...
X