തടി കുറച്ചാല്* നിക്ഷേപത്തിന്റെ പലിശ കൂടും!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തടി കുറച്ചാല്* നിക്ഷേപത്തിന്റെ പലിശ കൂടും!

    എല്ലാരാജ്യങ്ങളിലും അവിടത്തെ ജനങ്ങളിലെ പൊണ്ണത്തടി ഒരു വലിയ പ്രശ്*നമായി മാറിവരുകയാണ്. ആഗോളതലത്തില്* അമിതവണ്ണത്തിനെതിരെ ദിനംപ്രതി എത്രയോ കാംപെയിനുകളാണ് നടക്കുന്നത്. അടുത്ത ചില വര്*ഷങ്ങള്*ക്കുള്ളില്* മാനവരാശി ഏറ്റവും കൂടുതല്* ബുദ്ധിമുട്ടേണ്ടിവരുക അമിതവണ്ണം മൂലമായിരിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്* മുന്നറിയിപ്പ് നല്*കുന്നത്.

    ഈ അവസരത്തില്* അമിതവണ്ണക്കാര്*ക്കുള്ള പ്രത്യേക നിക്ഷേപപദ്ധതികളുമായി ശ്രദ്ധനേടുകയാണ് തെക്കന്* കൊറിയയിലെ ഒരു ബാങ്ക്. ഭാരം കുറയ്ക്കുന്നതിനനുസരിച്ച് നിക്ഷേപത്തിനുള്ള പലിശനിരക്ക് വര്*ധിക്കുമെന്നാണ് ബാങ്ക് നല്*കുന്ന ഓഫര്*.

    ഹന ബാങ്കാണ് പൊണ്ണത്തടിയുള്ളവര്*ക്കായി പ്രത്യേക ഓഫറുകള്* മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു വര്*ഷത്തേയ്ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചുശതമാനം ഭാരം കുറയ്ക്കുന്നവര്*ക്കും അതിന് മുകളില്* ഭാരം കുറയ്ക്കുന്നവര്*ക്കും വര്*ധിച്ച പലിശനിരക്ക് നല്*കുമത്രേ.

    ഓഫര്* നല്*കി വാര്*ത്ത സൃഷ്ടിച്ച ബാങ്ക് ഇതിനകം തന്നെ വിവാദത്തിലും അകപ്പെട്ടുകഴിഞ്ഞു. അമിതവണ്ണക്കാര്*ക്ക് ഒരിക്കലും കാര്യമായി ഭാരം കുറയ്ക്കാന്* കഴിയില്ലെന്നും ഇത്തരക്കാരെ പറ്റിച്ച് പണം പിടുങ്ങാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നുമാണ് ആരോപണം.

    കാര്യമെന്തൊക്കെയായാലും പൊണ്ണത്തടിയുള്ള ഒട്ടേറെയാളുകളാണത്രേ പ്രതിദിനം ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നത്. വലിയ പലിശലഭിക്കുമെന്ന് കരുതിയെങ്കിലും നിക്ഷേപകരമായ പൊണ്ണത്തടിയന്മാര്* വ്യായാമവും ഭക്ഷണനിയന്ത്രണവും ശീലമാക്കുമെന്ന് കരുതാം.





    Powered By WizardRSS
Working...
X