ഭൂപതിയും ലാറയും ഇനിയൊന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭൂപതിയും ലാറയും ഇനിയൊന്ന്

    ഇന്ത്യന്* ടെന്നീസ് താരം മഹേഷ് ഭൂപതിയും മുന്* ലോകസുന്ദരിയും ബോളിവുഡ് താരവുമായ ലാറ ദത്തയും വിവാഹിതരായി. മുംബൈയില്* നടന്ന ലളിതമായ ചടങ്ങിലാണ് ഇവരുടെ വിവാഹം രജിസ്റ്റര്* ചെയ്തത്. പ്രണയസാക്ഷാത്കാരം ട്വിറ്ററിലൂടെ ഭൂപതിയാണ് ആരാധകരെ അറിയിച്ചത്. ഭൂപതിയുടെ ബാന്ദ്രയിലെ വസതിയില്* വച്ച് നടന്ന ചടങ്ങില്* ഇരുവരുടെയും കുടുംബാംഗങ്ങള്* മാത്രമാണ് പങ്കെടുത്തത്. ചെലവ് ചുരുക്കല്* ലക്ഷ്യമിട്ടാണ ഇങ്ങനെ കല്യാണം കഴിച്ചതെന്ന് കരുതിയെങ്കില്* തെറ്റി. വെള്ളിയാഴ്ച കാന്*ഡോളിം ബീച്ച് റിസോര്*ട്ടില്* നടക്കുന്ന ചടങ്ങില്* ചലച്ചിത്ര-കായിക ലോകത്തെ താരങ്ങളുടെ സാന്നിധ്യത്തില്* ഭൂപതി ലാറയുടെ കഴുത്തില്* ആഘോഷമായി മിന്നുകെട്ടും. പുതുതായി തുറന്ന കാന്*ഡോളിം ബീച്ച് റിസോര്*ട്ടിലെ ആഘോഷത്തില്* 200ലധികം അതിഥികള്* പങ്കെടുക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.

    പ്രിയങ്ക ചോപ്ര, രവീണ്ട ടണ്ടന്*, സാജിത് ഖാന്*, ഡേവിസ് ധവാന്*, റിതീഷ് ദേശ്മുഖ്, ദിയ മിശ്ര എന്നിങ്ങനെ ബോളിവുഡ് പ്രമുഖരെല്ലാം ഭൂപതി-ലാറാ ദമ്പതികള്*ക്കു ആശംസകള്* നേരാനെത്തും. ശനിയാഴ്ച കാന്*ഡോളിമില്* നിന്നു മടങ്ങിയെത്തുന്ന താരദമ്പതികള്* മുംബൈയിലും റിസപ്ഷന്* നടത്തും.





    Powered By WizardRSS
Working...
X