കോച്ച് മാറിക്കയറി; ടിടിഇ യുവതികളെ തള്ളിയിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോച്ച് മാറിക്കയറി; ടിടിഇ യുവതികളെ തള്ളിയിട്ടു

    നാഗര്*കോവില്*: ഓടുന്ന തീവണ്ടിയില്* നിന്ന് ടിക്കറ്റ് എക്*സാമിനര്* രണ്ട് സ്ത്രീകളെ തള്ളി പുറത്തിട്ടു. കംപാര്*ട്*മെന്റ് മാറിക്കയറിയതിനാണ് കുംഭകോണം സ്വദേശിനികളായ കവിത(31), തമിഴ്*സെല്*വി(23) എന്നിവരെ ടിടിഇ പുറത്തേക്ക് തള്ളിയിട്ടത്. സാരമായി പരുക്കേറ്റ ഇവര്* രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തെ തുടര്*ന്ന് ടിടിഇയെ സസ്*പെന്*ഡ് ചെയ്തു.

    കൊല്ലത്ത് നിന്നും മധുരയ്ക്ക് പോവുകയായിരുന്ന 1728ാം പാസഞ്ചര്* തീവണ്ടിയില്* ബുധനാഴ്ച രാത്രി പത്തുമണിയോടെ കുഴിത്തുറ സ്*റ്റേഷനില്* നിന്നും ജനറല്* കംപാര്*ട്ട്*മെന്റാണെന്നു കരുതി ഇവര്* സ്*ളീപ്പര്* കോച്ചില്* കയറുകയായിരുന്നു.

    ജനറല്* കംപാര്*ട്ട്*മെന്റില്* കയറാനുള്ള ടിക്കറ്റായിരുന്നു ഇവരുടെ കൈയില്* ഉണ്ടായിരുന്നത്. പള്ളിയാടി ഭാഗത്തുവച്ച് ടിടിഇ തങ്കവേല്* രാജന്* വാതില്* തുറന്ന് പുറത്തേക്ക് തള്ളുകയായിരുന്നു.

    മണ്ണിടിച്ചില്*മൂലം പള്ളിയാടി ഭാഗം വഴി ട്രെയിനുകള്* വേഗത കുറച്ചാണ് ഓടുന്നത്. ഇവിടെവച്ചാണ് ഇവരെ തള്ളിയിട്ടത്. ഇതിനാല്* വലിയ അപകടം ഒഴിവായി.

    സംഭവമറിഞ്ഞ് പള്ളിയാടി റെയില്*വേ ജീവനക്കാരി മല്ലികയുടെ നേതൃത്വത്തിലെത്തിയവര്* ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ യുവതികള്* പള്ളിയാടി സ്വകാര്യ ആശുപത്രിയില്* ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്നു ടിടിഇ എന്ന് ആരോപണമുണ്ട്.






    Powered By WizardRSS
Working...
X