ബംഗ്ലാദേശിനെതിരെ ശ്രീശാന്ത് കളിയ്ക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബംഗ്ലാദേശിനെതിരെ ശ്രീശാന്ത് കളിയ്ക്കുന്നു

    ധാക്ക: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്* ബംഗ്ലാദേശ്-ഇന്ത്യ മത്സരത്തില്* ശ്രീശാന്ത് കളിയ്ക്കുന്നു. ബംഗ്ലാദേശിനെതിരെ കളിക്കാനുള്ള ടീമില്* ഉള്*പ്പെട്ടതോടെ ലോകകപ്പ് മത്സരത്തില്* കളിയ്ക്കുന്ന ആദ്യ മലയാളി താരമെന്ന പേര് ശ്രീശാന്ത് സ്വന്തമാക്കി.

    പരിക്കേറ്റ ആശിഷ് നെഹ്*റയ്ക്ക് പകരമാണ് ശ്രീശാന്തിനെ ഉള്*പ്പെടുത്തിയിരിക്കുന്നത്. ആര്*. അശ്വിന്*, പീയുഷ് ചൗള, സുരേഷ് റെയ്*ന എന്നിവരാണ് ടീമില്* ഇടം നേടാന്* കഴിയാതിരുന്ന മറ്റ് താരങ്ങള്*.

    ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്* ഷാക്കിബ് അല്* ഹസ്സന്* ഇന്ത്യയെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. 3 പേസ് ബൗളര്*മാരും 3 സ്പിന്നര്*മാരും ടീമിലുണ്ടെന്ന് ക്യാപ്റ്റന്* മഹേന്ദ്ര സിങ് ധോണി സൂചിപ്പിച്ചു.* ശ്രീശാന്തിനൊപ്പം സഹീര്* ഖാന്*, മുനാഫ് പട്ടേല്* എന്നിവരുമുണ്ട്.

    ടീമംഗങ്ങള്* മുഴുവന്* ആത്മവിശ്വാസത്തിലാണെന്നും 260 റണ്*സില്* കുറഞ്ഞ സ്*കോര്* ടീമിന് പിന്തുടരാവുന്നതേയുള്ളൂവെന്നും ടോസ് ലഭിച്ചശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്* ഷാക്കിബ് അല്* ഹസ്സന്* പറഞ്ഞു.

    രാത്രി മഞ്ഞുണ്ടാകും എന്നതിനാല്* ആദ്യം ബൗള്* ചെയ്യാനായിരുന്നു താല്*പര്യമെന്ന് ഇന്ത്യന്* ധോണി പറഞ്ഞു. ടീമിന് ഒരുപാട് യാത്ര ചെയ്യേണ്ടിവന്നിരുന്നെങ്കിലും നന്നായി ഒരുങ്ങാന്* കഴിഞ്ഞിട്ടുണ്ടെന്നും പ്രതീക്ഷയിലാണെന്നും ധോണി പറഞ്ഞു

    ബംഗ്ലാദേശിനെതിരെയുള്ള പോരാട്ടം ഇന്ത്യയ്ക്ക് അഭിമാനപ്പോരാട്ടം കൂടിയാണ്. 2007ലെ അടിയറവിന് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കളിയ്ക്കാനിറങ്ങുന്നത്.





Working...
X