ശ്രീക്കൊഴികെ എല്ലാവര്*ക്കും നല്ല തുടക്കം: സേവാംഗ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീക്കൊഴികെ എല്ലാവര്*ക്കും നല്ല തുടക്കം: സേവാംഗ്

    മിര്*പൂര്*: ശ്രീശാന്തിനൊഴികെ എല്ലാവര്*ക്കും നല്ല തുടക്കമായിരുന്നു ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ ഉദ്ഘാടന മത്സരത്തിലൂടെ ലഭിച്ചതെന്ന് കളിയിലെ കേമനായ വീരേന്ദര്* സേവാഗ്. 140 പന്തില്* നിന്ന് 175 റണ്*സ് നേടിയ സേവാംഗിന്റെ പ്രകടനമാണ് ഇന്ത്യന്* വിജയത്തിന്റെ നെടുംതൂണായി വര്*ത്തിച്ചത്. അതേ സമയം ശ്രീശാന്തിന്റെ പ്രകടനത്തെക്കുറിച്ച് കൂടുതല്* എന്തെങ്കിലും പറയാന്* സേവാഗ് തയാറായില്ല. മറ്റു ബൗളര്*മാരെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചപ്പോള്* ശ്രീശാന്തിനെ തിരഞ്ഞുപിടിച്ചാണ് ബംഗ്ലാ ബാറ്റ്*സ്മാന്*മാര്* ആക്രമിച്ചത്. അഞ്ചോവറില്* 53 റണ്*സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്.

    സച്ചിന്* റണ്ണൗട്ടായത് തന്റെ പിഴവായിരുന്നുവെന്നും സേവാഗ് സമ്മതിച്ചു. സച്ചിന്* റണ്ണിനായി എന്നെ വിളിച്ചെങ്കിലും ഞാനത് ശ്രദ്ധിക്കാതെ ഫീല്*ഡറെ ശ്രദ്ധിച്ചു. പിന്നീട് ഡ്രസ്സിംഗ് റൂമില്*വെച്ച് ഇക്കാര്യം ഞാന്* സച്ചിനോട് പറഞ്ഞു. ടീമിനായി ആരു കൂടുതല്* റണ്*സ് സംഭാവന ചെയ്യുന്നു എന്നല്ല ടീമിന്റെ വിജയമാണ് പ്രധാനമെന്നായിരുന്നു സച്ചിന്റെ മറുപടിയെന്നും സേവാഗ് വെളിപ്പെടുത്തി.





Working...
X