ദില്ലി: 2ജി സ്*പെക്ട്രം അഴിമതിയില്* ജെപിസി അന്വേഷണം വേണമെന്ന കാര്യത്തില്* ധാരണ. ബജറ്റ് സമ്മേളനം തടസ്സങ്ങളില്ലാതെ നടത്താന്* സ്പീക്കര്* മീരാ കുമാര്* വിളിച്ചുചേര്*ത്ത സര്*വ്വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തില്* പ്രതിപക്ഷം ഉറച്ചുനില്*ക്കുകയായിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച ജെപിസി അന്വേഷണം പ്രഖ്യാപിയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സര്*ക്കാര്* അംഗീകരിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യം അംഗീകരിച്ചതോടെ ബജറ്റ് സമ്മേളനം സുഗമമായി നടത്താമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്*ക്കാര്*.തിങ്കളാഴ്ച രാഷ്ട്രപതിയുടെ നയപ്രസംഗത്തോടെയാണ് പാര്*ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.

