കസബിന്റെ വധശിക്ഷ ശരിവെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കസബിന്റെ വധശിക്ഷ ശരിവെച്ചു

    മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും പാകിസ്താനില്* നിന്നുള്ള ലഷ്*കര്* ഭീകരനുമായ അജ്മല്* കസബിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി ജഡ്ജി എം.എല്*.തഹിലിയാനിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. വിധിക്കെതിരെ കസബും വധശിക്ഷ ശരിവയ്ക്കണമെന്ന് അഭ്യര്*ഥിച്ച് മഹാരാഷ്ട്ര സര്*ക്കാരും നല്*കിയ ഹര്*ജികളിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.രാജ്യത്തിനെതിരായ യുദ്ധം, കൂട്ടക്കൊല, ഗൂഢാലോചന എന്നീ കുറ്റങ്ങള്* കസബ് ചെയ്തതായി ജസ്റ്റിസുമാരായ രഞ്ജന ദേശായിയും ആര്*.വി. മോറെയും ഉള്*പ്പെടുന്ന ഡിവിഷന്* ബെഞ്ച് കണ്ടെത്തി. അപ്പീല്* തള്ളിയ ഹൈക്കോടതി, കസബിന് സുപ്രീംകോടതിയില്* അപ്പീല്* സമര്*പ്പിക്കാമെന്നും വ്യക്തമാക്കി.

    സുപ്രീംകോടതിയും ശിക്ഷ ശരിവച്ചാല്* രാഷ്ട്രപതിക്കു ദയാഹര്*ജി സമര്*പ്പിക്കാം. വിധിപ്രഖ്യാപനത്തിന് മുന്നോടിയായി കനത്ത സുരക്ഷാ സന്നാഹങ്ങളാണു ഹൈക്കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.കസബിനും കൂട്ടാളികള്*ക്കും സഹായം നല്*കിയെന്ന് ആരോപിയ്ക്കപ്പെട്ട ഇന്ത്യക്കാരായ ഫാഹിം അന്*സാരി, സബാബുദ്ദീന്* അഹമ്മദ് എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് ബോംബെ ഹൈക്കോടതി വിട്ടയച്ചു. നേരത്തെ പ്രത്യേക കോടതിയും ഇവരെ വെറുതെ വിട്ടിരുന്നു.2008 നവംബര്* 26മുതല്* 28 വരെ നടന്ന ഭീകരാക്രമണത്തില്* 166 പേരാണ് കൊല്ലപ്പെട്ടത്.





Working...
X