താരവാഴ്ചയ്ക്കും വീഴ്ചയ്ക്കും സാക്ഷ്യം വഹിച്ച തമിഴ്് രാഷ്ട്രീയത്തിലേക്കുള്ള ഇളയദളപതി വിജയ്*യുടെ രംഗപ്രവേശത്തിന് കളമൊരുങ്ങി. ഫെബ്രുവരി 22ന് നാഗപട്ടണത്ത് സംഘടിപ്പിച്ചിരിയ്ക്കുന്ന പൊതു സമ്മേളനത്തിലൂടെയാണ് വിജയ് തന്റെ രാഷ്ട്രീയ ലൈന്* വ്യക്തമാക്കുക. തമിഴ്*നാട്ടിലെ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് തന്ത്രപരമായ നീക്കമാണ് ഇളയദളപതി നടത്തുന്നത്. തമിഴ് മത്സ്യതൊഴിലാളികല്* ലങ്കന്* നാവികരില്* നിന്നും നേരിടേണ്ടിവരുന്ന ആക്രമങ്ങളെ കേന്ദ്രീകരിച്ചായിരിക്കും വിജയ് പ്രസംഗമെന്ന് സൂചനകളുണ്ട്. അടിസ്ഥാനപരമായി ലങ്കന്* വിരുദ്ധ വികാരമുള്ളവരാണ് തമിഴ് ജനത. സമീപകാലത്ത് തമിഴ് മത്സ്യതൊഴിലാളി ലങ്കന്* സേനയുടെ ആക്രമണത്തില്* കൊല്ലപ്പെട്ടത് അവരുടെ രോഷം ഇരട്ടിപ്പിച്ചിരുന്നു. ഇത് മുതലെടുക്കാനാണ് നടന്റെ നീക്കം.
കോളിവുഡിനെ നിയന്ത്രിയ്ക്കുന്ന ഡിഎംകെ കുടുംബവാഴ്ചയ്ക്കിടെ അടുത്തിടെ വിജയ് ആഞ്ഞടിച്ചിരുന്നു.
താരപിതാവ് പോയ്*സ് ഗാര്*ഡനിലെത്തി എഐഡിഎംകെ നേതാവ് ജയലളിതയെ സന്ദര്*ശിച്ചതും കൂട്ടിവായിച്ചാല്* വിജയ് രാഷ്ട്രീയം ഏതുവഴിയിലേക്കാണെന്ന് വ്യക്തമാവും.