റൗഫ് 5 കോടി രൂപ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റൗഫ് 5 കോടി രൂപ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്

    തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങള്* പിന്*വലിയ്ക്കാന്* അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന റൗഫിന്റെ ടെലിഫോണ്* സംഭാഷണം പുറത്തുവന്നു. കോണ്*ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടി.വി തിങ്കളാഴ്ച രാത്രിയാണ് റൗഫിന്റെ ഫോണ്* സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.കുഞ്ഞാലിക്കുട്ടിക്കെതിരെ വന്നേക്കാവുന്ന കേസില്* താന്* സാക്ഷിയാകുമെന്നും അപ്പോള്* പിന്മാറാമെന്നുമാണ് റൗഫിന്റെ വാഗ്ദാനം. ഇതിനായി അഞ്ചുകോടി രൂപയും ഏക്കര്* കണക്കിനു ഭൂമിയും റൗഫ് ആവശ്യപ്പെട്ടതായാണ് ശബ്ദരേഖയിലുള്ളത്.

    മലപ്പുറത്തെ വ്യവസായി ബഷീറുമായി റൗഫ് നടത്തിയതെന്ന് പറയപ്പെടുന്ന ടെലിഫോണ്* സംഭാഷണമാണ്
    ചാനല്* പുറത്തു വിട്ടിരിയ്ക്കുന്നത്. വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്* പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണു പ്രശ്*നങ്ങള്* അവസാനിപ്പിക്കാന്* റൗഫ് വന്* പ്രതിഫലം ആവശ്യപ്പെട്ട വിവരം പുറത്തു വരുന്നത്. റൗഫിന്റെ ഫോണ്* സംഭാഷണത്തിന്റെ കൂടുതല്* വിവരങ്ങള്* വരും ദിവസങ്ങളില്* പുറത്തുവിടുമെന്നും ചാനല്* അവകാശപ്പെടുന്നുണ്ട്.

    പൊലീസ് കേസെടുത്ത സാഹചര്യത്തില്* ഇനി ഇതു സാധ്യമാണോ എന്ന് ഇടനിലക്കാരന്* സംശയം പ്രകടിപ്പിക്കുമ്പോള്* , അതൊന്നും സാരമില്ല ഇതുവരെ പൊലീസിനോടു പ്രധാന കാര്യങ്ങള്* പറഞ്ഞിട്ടില്ലെന്നാണു റൗഫിന്റെ മറുപടി.





Working...
X