തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കുകയെന്ന മുന്നണിയോഗം തീരുമാനം പ്രതിപക്ഷം നിയമസഭയില്‍* ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രിയും നീങ്ങിയതോടെ നിയമസഭ ബഹളത്തില്‍* മുങ്ങി. ലോട്ടറി വിഷയത്തില്‍* കോണ്‍*ഗ്രസ് അംഗം വി.ഡി സതീശന്* ഉന്നയിച്ച സബ്മിഷനിലൂടെയാണ് പ്രതിപക്ഷം തങ്ങളുടെ തന്ത്രം സഭയില്‍* നടപ്പാക്കിയത്. ലോട്ടറിക്കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ മകന്* അരുണ്‍*കുമാറാണെന്ന് വി.ഡി സതീശന്* ആരോപിച്ചു. അരുണ്‍*കുമാറിന് ഓണ്‍*ലൈന്‍* ലോട്ടറി മാഫിയയുമായി ബന്ധമുണ്ട്. അരുണ്‍*കുമാറിന്റെ ഇടപെടലിനെ തുടര്‍*ന്നാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന് സതീശന്* ആരോപിച്ചു. ലോട്ടറി വിഷയത്തില്‍* കേന്ദ്രമന്ത്രി പി.ചിദംബരം അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവച്ചത് ഇതിനാലാണെന്നും സതീശന്* കുറ്റപ്പെടുത്തി.
മറുപടിയുമായി എഴുന്നേറ്റ വിഎസ്, തന്റെ മകനോ ഓഫീസിനോ ലോട്ടറി മാഫിയയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. ചിദംബരത്തിന്റെ കത്ത് തന്റെ ഓഫീസ് പൂഴ്ത്തിയിട്ടില്ല. ലോട്ടറിക്കേസില്‍* സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയച്ച അത്തിനാണ് ചിദംബരം മറുപടി അയച്ചത്.
ലോട്ടറി മാഫിയയെ സഹായിക്കാന്‍* ചിദംബരവും ഭാര്യ നളിനി ചിദംബരവുമാണ് കോടതികള്‍* കയറിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി ചുട്ടമറുപടി നല്*കി,. ലോട്ടറിക്കേസില്‍* കോണ്‍*ഗ്രസിന്റെ നിലപാടാണ് മനു അഭിഷേക് സിംഗ്*വി കേരള ഹൈക്കോടതിയിലെത്തി അറിയിച്ചത്. സിങ്*വിയെ കോണ്‍*ഗ്രസ് തിരിച്ചെടുത്തകാര്യവും വിഎസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി ബഹളം വച്ചു.
സ്പീക്കര്‍* കെ.രാധാകൃഷ്ണന്* ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കി ഇരിപ്പിടത്തിലേക്ക് അയച്ചതോടെ ഇടമലയാര്‍* കേസില്‍* പ്രതിപക്ഷം തനിക്കെതിരെ നടക്കുന്ന ആരോപണത്തിന് മറുപടിയുമായി വി.എസ് എത്തി. പ്രതിപക്ഷം ആരോപിക്കുന്നപോലെ കേസുമായി ബന്ധപ്പെട്ട് തന്റെ ഓഫീസില്‍* നിന്ന് ആരും സുപ്രീം കോടതിയെ സ്വാധീനിക്കാന്‍* ശ്രമിച്ചിട്ടില്ല. പ്രതിപക്ഷത്തിന് ആരുടെയെങ്കിലും പേര് അറിയാമെങ്കില്‍* വ്യക്തമാക്കണം. കേസില്‍* ആരെങ്കിലും സ്വാധീനിക്കാന്‍* ശ്രമിച്ചതായി അറിവുണ്ടെങ്കില്‍* സുപ്രീം കോടതിയും അക്കാര്യം വ്യക്തമാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഇടമലയാറിന് പിന്നാലെ വിഎസ് കുഞ്ഞാലിക്കുട്ടിയും ഐസ്*ക്രീം പാര്*ലറും എടുത്തിട്ടതോടെ പ്രതിപക്ഷം വീണ്ടും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടര്‍*ന്ന് സഭ ചൊവ്വാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍* അറിയിച്ചു.