ആരാധകരുടെ തിരക്ക്; വിജയ് പിണങ്ങിപ്പോയി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരാധകരുടെ തിരക്ക്; വിജയ് പിണങ്ങിപ്പോയി

    ശ്രീലങ്കന്* സൈന്യത്താല്* നിരന്തരം ആക്രമിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്*ക്ക് ഐക്യദാര്*ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പരിപാടിയില്* നിന്നും വിജയ് ഇറങ്ങിപ്പോയി. നാഗപട്ടണത്ത് കഴിഞ്ഞദിവസമായിരുന്നു പരിപാടി നടത്തിയത്. വിജയ് തന്നൊയിരുന്നു തന്റെ ഫാന്*സ് അസോസിയേഷനുമായി ചേര്*ന്ന് പരാപാടി ആസൂത്രണം ചെയ്തത്. എന്നാല്* ഒരു രാഷ്ട്രീയപാര്*ട്ടിയുടെയും ലേബല്* ഉപയോഗിച്ചിരുന്നുമില്ല. പരിപാടിയ്*ക്കെത്തി വിജയ് ആരാധകരുടെ ബഹളം കണ്ട് അക്ഷരാര്*ത്ഥത്തില്* രോഷാകുലനായി.

    തടിച്ചൂകൂടിയ ജനത്തിന്റെ സാമൂഹികപ്രതിബദ്ധത ഇല്ലായ്മയും തിക്കും തിരക്കും എല്ലാം കണ്ട വിജയം പ്രസംഗിക്കാന്* സ്റ്റേജില്* കയറിയശേഷം തടിച്ചൂകൂടിയ ആരാധര്*ക്ക് നന്ദി പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആരാധകര്* നിരാശരായി നിന്നു.

    നാഗപട്ടണത്തെ ഒരു കോളെജ് ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ തിക്കും തിരക്കുംമൂലം മൈക്രോഫോണിന്റെ കണക്ഷന്* വയര്* പോലും മുറിഞ്ഞുപോയിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസിന് തിരക്ക് നിയന്ത്രിക്കാന്* വല്ലാതെ പണിപ്പെടേണ്ടിയും വന്നു.

    എല്ലാം കണ്ട് മടുത്താണ് വിജയ് സ്ഥലം വിടാനൊരുങ്ങിയത്. എന്നാല്* ഉടന്* തന്നെ ഫാന്* അസോസിയേഷന്* നേതാക്കള്* തിരികെപ്പോകാന്* കാറില്*ക്കയറിയ അദ്ദേഹത്തെ കാര്യങ്ങള്* പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുവരുകയായിരുന്നു.

    വീണ്ടും സ്റ്റേജിലെത്തിയ താരം. മത്സ്യത്തൊഴിലാളികള്*ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്* പ്രതിഷേധം രേഖപ്പെടുത്തുകയും സംസ്ഥാന, കേന്ദ്ര സര്*ക്കാറുകള്* ഉടന്* പ്രശ്*നങ്ങള്* ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

    മാത്രമല്ല ഇക്കാര്യത്തില്* പരിഹാരം ആവശ്യപ്പെട്ട് കേന്ദ്രത്തില്* സമ്മര്*ദ്ദം ചെലുത്താന്* മുഖ്യമന്ത്രി എം കരുണാനിധിയ്ക്ക ടെലിഗ്രാം ചെയ്യാന്* വിജയ് തന്റെ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.





Working...
X