'ആയുധ'വും വിഎസും തമ്മില്* ബന്ധമില്ല: നിഷാദ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    'ആയുധ'വും വിഎസും തമ്മില്* ബന്ധമില്ല: നിഷാദ്

    തിരുവനന്തപുരം: തന്റെ ചിത്രമായ 'ആയുധം നിര്*മ്മിച്ച ഷെഫീഖിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മകന്* അരുണ്*കുമാര്* ആയിരുന്നുവെന്ന് സംവിധായകന്* എം.എ നിഷാദ്. വി.എസ്.അച്യുതാനന്ദന്റെ പ്രതിച്ഛായ വര്*ധിപ്പിക്കാന്* ഉദ്ദേശിച്ചായിരുന്നില്ല ചിത്രം സംവിധാനം ചെയ്തതെന്നും അദ്ദേഹം വാര്*ത്താസമ്മേളനത്തില്* വ്യക്തമാക്കി.

    'ആയുധ'ത്തിന്റെ നിര്*മ്മാതാവിന്റെ കാര്യത്തില്* ദുരൂഹതയുണ്ടെന്ന് കെപിസിസി വക്താവ് എം.എം.ഹസ്സന്റെ ആരോപണത്തിന് പിന്നാലെയാണ് നിഷാദ് വാര്*ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്* വ്യക്തമാക്കിയത്.

    വി.എസിന്റെ മകന്* അരുണുമായി ഇരുപത് വര്*ഷത്തോളമായി സൗഹൃദത്തിലാണ്. ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് അരുണിനോടാണ്. കഥ കേട്ട് അരുണ്* തന്നെയാണ് ഷെഫീഖിനെ പരിചയപ്പെടുത്തിയത്. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയായതിനാല്* വി.എസ്.അച്യുതാനന്ദനുമായി മുഖ്യമന്ത്രി കഥാപാത്രത്തിന് സ്വാഭാവിക സാമ്യം ഉണ്ടായതാണ്.

    വിഎസിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്* അരുണ്*കുമാര്* ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന്, ഏതു മകനാണ് അച്ഛന്റെ പ്രതിഛായ നന്നായിക്കാണാന്* ആഗ്രഹിക്കാത്തതെന്നു നിഷാദ് ചോദിച്ചു.

    ഒരു തവണ സെറ്റില്* വന്നതൊഴിച്ചാല്* സിനിമയില്* ഒരുതരത്തിലും അരുണ്* ഇടപെട്ടിട്ടില്ല. എന്നാല്* വി.എസ്സിന്റെ ഇമേജ് ഉയര്*ത്തുംവിധത്തിലുള്ള ചില മാറ്റങ്ങള്* നിര്*മ്മാതാവ് ഷെഫീഖ് ഇടയ്ക്ക് നിര്*ദ്ദേശിച്ചിരുന്നു.

    ഈ ചിത്രം സംവിധാനം ചെയ്യുന്നതിന് മുന്*പോ പിന്നീടോ ഷെഫീഖുമായി ബന്ധപ്പെട്ടിട്ടില്ല. യുഡിഎഫ് സ്ഥാനാര്*ത്ഥിയായി ഒരിക്കല്* തിരഞ്ഞെടുപ്പില്* മത്സരിച്ച താന്* ഇന്നും യുഡിഎഫ് അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു.





    Powered By WizardRSS
Working...
X