അരുണ്* ചൂതാട്ട ദ്വീപില്* പോയി: കുഞ്ഞാലിക്കുട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അരുണ്* ചൂതാട്ട ദ്വീപില്* പോയി: കുഞ്ഞാലിക്കുട്ടി

    കോഴിക്കോട്: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്* അരുണ്*കുമാര്* കയര്*ഫെഡ് എം.ഡിയായിരിക്കെ സര്*ക്കാര്* അനുമതിയില്ലാതെ ചൂതാട്ടത്തിനും സുഖവാസത്തിനും പേരുകേട്ട മക്കാവു ദ്വീപില്* സന്ദര്*ശനം നടത്തിയിരുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്* സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. റിസോര്*ട്ടും മസാജും മറ്റു ചിലതുമാണു ഈ ദ്വീപില്* നടക്കുന്നത്. കയര്*ഫെഡ് എം.ഡി. എന്തിനാണ് അവിടെ പോയതെന്നു വ്യക്തമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് ബുധനാഴ്ച നടത്തിയ വാര്*ത്താസമ്മേളനത്തില്* ആവശ്യപ്പെട്ടു.

    അരുണ്*കുമാര്* അനുവാദമില്ലാതെ നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. സര്*ക്കാര്* അനുവാദമില്ലാതെ വിദേശയാത്ര നടത്തുന്നതു കുറ്റകരമാണ്.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്*ക്കെതിരെ വരെ നടപടികളുണ്ടാവുന്ന സാഹചര്യത്തില്* ഇക്കാര്യത്തിലും നിഷ്പക്ഷമായ നിലപാട് സര്*ക്കാര്* സ്വീകരിക്കണം.

    യാത്രയില്* അരുണ്*കുമാറിനോപ്പം മൂന്നുനാലു ആളുകള്* വേറെയുമുണ്ടായിരുന്നു. ഓണ്*ലൈന്* ലോട്ടറിക്കെതിരേ മുഖ്യമന്ത്രി പ്രചാരണം നടത്തുമ്പോള്* മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പ്ലേവിന്* ലോട്ടറിയുടെ പാര്*ട്ണര്* ആയിരുന്നു. ഈ ലോട്ടറിയില്* ആദ്യ സംരംഭകയും ഇവരാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    സ്വന്തം പാര്*ട്ടിയില്* സീറ്റ് ഉറപ്പിക്കാനും യുഡിഎഫിനെ താറടിക്കാനും മുഖ്യമന്ത്രിയും മകനും കോക്കസും ചേര്*ന്നു നടത്തിയ വിലകുറഞ്ഞ നാടകങ്ങളുടെ പര്യവസാനമാണ് കഴിഞ്ഞ ദിവസങ്ങളില്* കണ്ടത്. ഈ കോക്കസിന്റെ ഇടപെടലുകളെക്കുറിച്ചു കൂടുതല്* വെളിപ്പെടുത്തലുകള്* അനുഭവസ്ഥര്* വരും ദിവസങ്ങളില്* നടത്തും- അദ്ദേഹം അഭിപ്രായപ്പെട്ടു.

    മുഖ്യമന്ത്രിയുടെ മകന്* ഇടപെടാത്ത എന്താണു കേരളത്തിലുണ്ടായതെന്ന് മാധ്യമങ്ങള്* അന്വേഷിച്ചു നോക്കണം. ക്രിമിനലുകളെ വാടകയ്*ക്കെടുത്തും ദല്ലാള്*മാരെ നിയമിച്ചും കേസുകള്* അട്ടിമറിക്കുന്നത് ഇവരാണ്. പ്രതിപക്ഷത്തിരുന്നു പോലും അച്യുതാനന്ദന്* അഴിമതി നടത്തിയതിന്റെ തെളിവാണ് ചന്ദനമാഫിയയ്ക്കായി പണം വാങ്ങിയത്- അദ്ദേഹം ആരോപിച്ചു.








    Powered By WizardRSS
Working...
X