ഹേമമാലിനിയ്ക്ക് 60കോടിയുടെ സ്വത്തും 17കോടി കടവും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹേമമാലിനിയ്ക്ക് 60കോടിയുടെ സ്വത്തും 17കോടി കടവും

    ബാംഗ്ലൂര്*: കര്*ണാടകയില്* നിന്ന് ബിജെപി പ്രതിനിധിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബോളിവുഡ് നടി ഹേമമാലിനിയ്ക്ക 60കോടിയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്*. വീടുകള്*, ബാങ്ക് നിക്ഷേപം, വജ്രാഭരണങ്ങള്* തുടങ്ങിയവ ഉള്*പ്പെടെയുളള മതിപ്പ് വിലയാണിത്. നാമനിര്*ദേശ പത്രിക സമര്*പ്പിക്കുന്നതിനൊപ്പം ചേര്*ത്തിട്ടുള്ള സ്വത്ത് വിവരക്കണക്കിലാണ് ഈ വെളിപ്പെടുത്തല്*. ഐഡിബിഐ, ഐസിഐസിഐ ബാങ്കുകളിലായി 17 കോടിയുടെ കടമുണ്ടെന്നും ഹേമമാലിനി സത്യമാങ്മൂലത്തില്* വ്യക്തമാക്കിയിട്ടുണ്ട്.

    മുംബൈയിലെ ജൂഹുവില്* 800 ചതുരശ്ര മീറ്ററിലുള്ള വീട് അടക്കം നാല് വീടുകള്*, അഞ്ച് കിലോ സ്വര്*ണം, 25 കിലോ വെള്ളി, മെഴ്*സിഡസ് ബെന്*സ് ഉള്*പ്പെടെ നാല് കാറുകള്*, ഒട്ടേറെ വജ്രാഭരണങ്ങള്* എന്നിങ്ങനെയാണ് താരത്തിന്റെ സ്വത്ത് വിവരം.

    2003ല്* രാജ്യസഭാ എം.പിയായിരുന്നിട്ടുള്ള ഹേമമാലിനിയുടെ വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷനാണെന്നും രേഖയില്* പറയുന്നു.

    കര്*ണാടകത്തില്* നിന്നുള്ള രാജ്യസഭാംഗമായ എം. രാജശേഖര മൂര്*ത്തി അന്തരിച്ച സാഹചര്യത്തിലാണ് ഈ സീറ്റില്* 62 കാരിയായ ഹേമമാലിനിയെ മത്സരിപ്പിക്കാന്* ബിജെപി നേതാക്കളെ പലരെയും അതൃപ്തരാക്കിക്കൊണ്ട് നേതൃത്വം തീരുമാനമെടുത്തത്.

    മാര്*ച്ച് മൂന്നിനാണ് തിരഞ്ഞെടുപ്പ്. 104 വോട്ടാണ് വിജയിക്കാന്* വേണ്ടത്. നിലവില്* ബി.ജെ.പിക്ക് 107 വോട്ടുണ്ട്. അതുകൊണ്ടുതന്നെ ഹേമമാലിനി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കന്നഡ സാഹിത്യകാരന്* കെ.മരുള സിദ്ദപ്പയാണ് എതിര്*സ്ഥാനാര്*ത്ഥി.






    Powered By WizardRSS
Working...
X