സംശയം: ഭര്*ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സംശയം: ഭര്*ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി

    ഹൈദരാബാദ്: അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്*ന്ന് ഭര്*ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി. ഹൈദരാബാദിനടുത്ത പൊപ്പല്*ഗുഡയില്* ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. നാല്*പതുവയസ്സുള്ള അല്ലുരയ്യയാണ് മുപ്പത്തിയഞ്ചുവയസ്സുള്ള ഭാര്യ രമണമ്മയെ കൊലപ്പെടുത്തിയത്. എട്ടു കഷണങ്ങളായിട്ടാണ് ഇയാള്* ഭാര്യയുടെ ശരീരം നുറുക്കിയത്.

    വിവാഹിതയായ രണമണമ്മ അല്ലുരയ്യയുമായി പ്രണയത്തിലാവുകയും പിന്നീട് 2004ല്* സ്വന്തം നാടായ കര്*ണൂലില്* നിന്നും ഇയാള്*ക്കൊപ്പം ഒളിച്ചോടി പൊപ്പല്*ഗുഡയില്* എത്തുകയുമായിരുന്നു.

    ഇവര്* നിയമപരമായി വിവാഹം ചെയ്തിട്ടില്ല. ചെറിയ ചെറിയ ജോലികള്* ചെയ്താണ് ഇരുവരും ജീവിച്ചുവന്നത്. ഏതാനും മാസങ്ങള്*ക്ക് മുമ്പ് അല്ലുരയ്യയ്ക്ക് ഒരു സെക്യൂരിറ്റി ഏജന്*സിയില്* വാച്ചമാനായി ജോലിലഭിച്ചിരുന്നു.

    ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് അല്ലുരയ്യയ്ക്ക് സംശയമായിരുന്നുവത്രേ. ഇതിന്റെ പേരില്* ഇരുവരും തമ്മില്* ഇടക്ക് വഴക്കുണ്ടാകാറുമുണ്ടായിരുന്നു.

    ഇത്തരത്തില്* ബുധനാഴ്ചയുണ്ടായ വഴക്കിനൊടുവിലാണ് കലിമൂത്ത അല്ലുരയ്യ ഭാര്യയെ കൊലപ്പെടുത്തിയത്. ഇവര്* താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു താമസക്കാരനാണ് അല്ലുരയ്യയുടെ വീ്ട്ടില്* ശരീരം മുറിച്ചിട്ട രീതിയില്* കണ്ടത്.

    തുടര്*ന്ന് ഇയാള്* പൊലീസില്* വിവരം നല്*കുകയായിരുന്നു. തുടര്*ന്ന സ്ഥലത്തെത്തിയ പൊലീസ് അല്ലുരയ്യയെ അറസ്റ്റുചെയ്തു.





    Powered By WizardRSS - WizardRSS.com For Sale
Working...
X