നാഗ്*പുര്‍*: ചിരവൈരികളായ കിവികളുടെ ചിറകരിഞ്ഞ് ഓസീസ് വിജയരഥം മുന്നോട്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ന്യൂസിലാന്റ് മുന്നോട്ടുവെച്ച് 206 റണ്‍*സിന്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഓസീസ് മറികടന്നത്. തലേന്ന് രാത്രി പെയ്ത മഴയും മത്സരത്തിനിടെ മഴ പെയ്യാനുള്ള പ്രവചനവും കണക്കിലെടുത്താണ് പോണ്ടിങ് ഫീല്‍*ഡിങ് തിരഞ്ഞെടുത്തത്. ഇത് ശരിവെയ്ക്കുന്ന വിധത്തിലായിരുന്നു ഓസീസ് ബൗളര്‍*മാര്‍* തുടങ്ങിയത്. വിക്കറ്റുകള്‍* തുരുതുരാ കൊഴിഞ്ഞപ്പോഴും മക്കല്ലം നടത്തിയ രക്ഷാപ്രവര്*ത്തനമാണ് ന്യൂസിലാന്റിന്റെ സ്*കോര്‍* 200 കടത്തിയത്. 76 പന്തില്‍* 52 റണ്‍*സായിരുന്നു മക്കല്ലത്തിന്റെ സമ്പാദ്യം. പതിനേഴ് ഓവര്‍* പിന്നിടുമ്പോഴേക്കും ന്യൂസിലാന്റിന്റെ ആറ് ബാറ്റ്*സ്മാന്*മാര്‍* കൂടാരം കയറിയിരുന്നു.
ഗുപ്റ്റിലും (10) ബ്രണ്ടന്‍* മക്കല്ല(16) പിന്നാലെ 25 റണ്‍*സെടുത്ത റൈഡറും പുറത്തായതോടെ ന്യൂസിലാന്റ് അപകടം മണത്തിരുന്നു. വന്‍*തകര്*ച്ചയെ മുന്നില്‍*ക്കണ്ടപ്പോഴാണ് ജാമി ഹോ(22)യെ കൂട്ടുപിടിച്ച്് മക്കല്ലം സ്*കോര്‍* ഉയര്*ത്തിയത്. ക്യാപ്റ്റന്‍* ഡാനിയല്‍* വെട്ടോറി നേടിയ 44 റണ്‍*സും ബെന്നറ്റിന്റെ 24ഉം ന്യൂസിലാന്റിന് ആശ്വാസമായി.
സ്*കോര്‍* കാര്‍*ഡ്
ഏഴ് വിക്കറ്റ് നേടിയ ഷോണ്‍* ടെയിറ്റ്-ജോണ്‍*സന്* സഖ്യമാണ് കിവി ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. 35 റണ്‍*സ് വിട്ടുകൊടുത്ത് ടെയ്റ്റ് 3 വിക്കറ്റെടുത്തപ്പോള്‍* മിച്ചല്‍* ജോണ്‍*സന്* വിലപ്പെട്ട നാല് വിക്കറ്റുകള്‍* കൊയ്തു. വെറും 33 റണ്‍*സ് വിട്ടുകൊടുത്തായിരുന്നു മിച്ചലിന്റെ പ്രകടനം. മിച്ചല്‍* തന്നെയാണ് കളിയിലെ കേമന്‍*.ഇവരുടെ കൃത്യതയാര്*ന്ന ബൗളിങ് ആക്രമണത്തില്‍* 45ാം ഓവറില്‍* കിവി ബാറ്റ്*സ്മാന്*മാര്‍* എല്ലാം പുറത്തായി.
മറുപടി ബാറ്റിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍*മാരായ വാട്*സണും (62) ഹാഡിനും (55) കിവി ബൗളര്‍*മാരെ നാലുപാടും അടിച്ചോടിച്ചു. ബെന്നറിന്റെ ഓവറില്‍* പുറത്തായതിന് ശേഷം വന്ന ക്യാപ്റ്റന്‍* റിക്കി പോണ്ടിങും (12) അധികനേരം ക്രീസില്‍* തുടര്‍*ന്നില്ല. പിന്നീട് ഒത്തുചേര്*ന്ന ക്ലാര്*ക്കും (24) വൈറ്റും (22) ചേര്*ന്ന് മുപ്പത്തിനാലാം ഓവറില്‍* ഓസീസിനെ വിജയതീരത്തെത്തിച്ചു.
Powered By WizardRSS - WizardRSS.com For Sale