ബംഗ്ലാദേശിന് ആദ്യ ജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബംഗ്ലാദേശിന് ആദ്യ ജയം

    മിര്*പുര്*: സ്പിന്നര്*മാരുടെ മികവില്* അയര്*ലണ്ടിനെ 27 റണ്*സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി.ശനിയാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തില്* ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്* 205 റണ്*സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റ് ചെയ്ത അയര്*ലന്*ഡിന്റെ എല്ലാവരും 178 റണ്*സെടുക്കുന്നതിനിടെ പുറത്തായി.

    പാര്*ട് ടൈം സ്പിന്നറായ മുഹമ്മദ് അഷ്*റഫുള്ളാണ് മത്സരം ബംഗ്ലാദേശിന്റെ വരുതിയിലാക്കിയത്. എങ്കിലും ഒരുഘട്ടത്തില്* മത്സരം അയര്*ലണ്ട് നേരിടുമെന്നും തോന്നിപ്പിച്ചു. നാട്ടുകാരുടെ മുമ്പിലെ മത്സരം അഭിമാനപ്രശ്*നമായി എടുത്ത ബംഗ്ലാ ടീമിനെ രക്ഷിച്ചത്

    ബംഗ്ലാ പേസര്* ഷഫിയുള്* ഇസ്ലാമിന്റെ നാലു വിക്കറ്റ് പ്രകടനമാണ്. അവസാനത്തെ നാല് വിക്കറ്റുകളില്* മൂന്നും ഷഫിയാണ് പിഴുതത്. 38 റണ്*സെടുത്ത വിക്കറ്റ് കീപ്പര്* ബാറ്റ്*സ്മാന്* നീല്* ഒബ്രിയാനാണ് ടോപ് സ്*കോറര്*. സഹോദരന്* കെവിന്* 37 റണ്*സെടുത്തു.


    ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ ബാറ്റിംഗും മോശമായിരുന്നു. ഇന്ത്യക്കെതിരേ പൊരുതിയ ബംഗ്ലാ നിര അയര്*ലന്*ഡിനു മുന്നില്* പതറി. 44 റണ്*സെടുത്ത ബംഗ്ലാ ഓപ്പണര്* തമീം ഇഖ്ബാലാണു മത്സരത്തിലെ താരം.





    Powered By WizardRSS - WizardRSS.com For Sale
Working...
X